Districts

ചന്ദ്രബോസ് വധം; രണ്ടാം ദൃക്‌സാക്ഷി അജീഷിന്റെ വിസ്താരം പൂര്‍ത്തിയായി

തൃശൂര്‍: പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കിയ ചന്ദ്രബോസ് കൊലക്കേസിലെ രണ്ടാം ദൃക്‌സാക്ഷി അജീഷിന്റെ വിസ്താരം പൂര്‍ത്തിയായി. തിങ്കളാഴ്ച കേസിലെ മൂന്നാം സാക്ഷി ബേബിയുടെ വിസ്താരം തുടങ്ങും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തുടങ്ങിയ അജീഷിന്റെ പ്രതിഭാഗം േക്രാസ് വിസ്താരം ശനിയാഴ്ച വൈകീട്ടോടെയാണ് പൂര്‍ത്തിയാക്കിയത്.
ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ മുഹമ്മദ് നിസാം സെക്യൂരിറ്റി ക്യാബിനുള്ളില്‍ കയറി ക്രൂരമായി മര്‍ദ്ദിക്കുന്നതും കാറിടിപ്പിച്ചു വീഴ്ത്തുന്നതും നേരിട്ടുകണ്ടുവെന്നു രണ്ടാം സാക്ഷി അജീഷ് കോടതിയില്‍ മൊഴി നല്‍കി. ചന്ദ്രബോസിനെ ആശുപത്രിയിലത്തെിച്ചവരിലൊരാളാണ് അജീഷ്. ജനുവരി 29നു പുലര്‍ച്ചെ ചന്ദ്രബോസിനെ നിസാം ആക്രമിച്ചതു മുതലുണ്ടായ സംഭവങ്ങള്‍ അജീഷ് വിവരിച്ചു. നിസാമിനെ അക്രമകാരിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കള്ളമല്ലേ നിങ്ങള്‍ പറയുന്നതെന്ന പ്രതിഭാഗത്തിന്റെ ആസൂത്രിത ചോദ്യത്തിന് നിസാം അക്രമകാരി തന്നെയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കാറിനുള്ളില്‍ വനിതാ പോലിസിനെ പൂട്ടിയിട്ടത് അറിയാമെന്നുമുള്ള വിശദീകരണ മറുപടിയായിരുന്നു അജീഷ് നല്‍കിയത്. ചോദ്യത്തിന് മറുപടി മതിയെന്ന് പറഞ്ഞ് പ്രതിഭാഗം വീണ്ടും സമ്മര്‍ദ്ദത്തിലാക്കി.
കളവല്ലെന്നും കണ്ട കാര്യങ്ങളാണ് കോടതിയില്‍ പറഞ്ഞതെന്നും അജീഷ് പറഞ്ഞു. അനൂപ് നിങ്ങളെ ഫോണില്‍ വിളിച്ചെന്ന് പറഞ്ഞതും ലൈറ്റിടാതെ ഫുട്പാത്തിലൂടെ ബൈക്കോടിച്ച് വന്നുവെന്നതും കളവല്ലേയെന്നായിരുന്നു പ്രതിഭാഗത്തിന്റെ തുടര്‍ ചോദ്യം.
കളവല്ലെന്ന് ഒറ്റവാക്കില്‍ അജീഷ് മറുപടി പറഞ്ഞു. കേസിലെ മറ്റൊരു സാക്ഷി ഹസൈനാരുടെയും നിങ്ങളുടെയും മജിസ്‌േ്രടറ്റിന് നല്‍കിയ മൊഴി ഒന്നുപോലുണ്ടെന്നും പോലിസ് പഠിപ്പിച്ചതല്ലേയെന്ന ചോദ്യത്തിന് ആരും തന്നെ പഠിപ്പിച്ചതല്ലെന്നും ആരുടെയും േ്രപരണയില്ലെന്നും വ്യക്തമാക്കി. പോലിസിന് നല്‍കിയതും മജിസ്‌േ്രടറ്റിന് നല്‍കിയ മൊഴിയും കോടതിയിലെ വെളിപ്പെടുത്തിലിനെയും കൂട്ടിയിണക്കിയുള്ള പ്രതിഭാഗം അഭിഭാഷകന്‍ രാമന്‍പിള്ളയുടെ ചോദ്യങ്ങള്‍ക്ക്മുന്നില്‍ പതറാതെ പിടിച്ചുനില്‍ക്കാന്‍ രണ്ടാം ദിവസവും അജീഷിനായി.
ആദ്യദിവസത്തില്‍ കേസിലെ പ്രധാന ദൃക്‌സാക്ഷി അനൂപിന്റെ മൊഴിമാറ്റത്തിലൂടെ പിറകിലേക്ക് പോയ േ്രപാസിക്യൂഷന്‍ അടുത്ത ദിവസത്തില്‍ മൊഴി തിരുത്തി, ഭീഷണിപ്പെടുത്തിയാണ് കൂറുമാറിയതെന്ന വെളിപ്പെടുത്തല്‍ നടത്തിയതിലൂടെ അനുകൂലമാക്കിയ സാഹചര്യം ശനിയാഴ്ചയും തുടര്‍ന്നു. മൂന്നാം സാക്ഷി ബേബി ചന്ദ്രബോസിനെ ആക്രമിക്കുന്ന സമയത്ത് ഉണ്ടായിരുന്നശോഭാസിറ്റിയിലെ മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനും കേസിലെ ദൃക്‌സാക്ഷിയും കൂടിയാണ്.
Next Story

RELATED STORIES

Share it