ചന്ദ്രബോസ് വധം: നിസാമിന്റെ ഹരജി സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി നിസാം നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. വിചാരണ അവസാനഘട്ടത്തി ല്‍ എത്തിനില്‍ക്കേ പുതിയ തെളിവുകള്‍ പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണക്കോടതിയുടെ വിധി എതിരായാല്‍ പ്രതിക്ക് മേല്‍ക്കോടതിയില്‍ അത് ചോദ്യംചെയ്യാമെന്നും സുപ്രിംകോടതി പറഞ്ഞു.
കേസിന്റെ വിചാരണ മൂന്നുമാസത്തേക്ക് നീട്ടണമെന്നായിരുന്നു നിസാമിന്റെ ആവശ്യം. ഈ ആവശ്യം നേരത്തേ കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്‌റ്റേ ആവശ്യപ്പെട്ട് നിസാം പുതിയ ഹരജി നല്‍കിയത്. തനിക്കെതിരേ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ അടങ്ങിയ സിഡി ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാല്‍, ഇനി പുതിയ തെളിവുകള്‍ പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it