Flash News

ചന്ദ്രബോസ് വധം; നിസാം കുറ്റക്കാരന്‍,ശിക്ഷ നാളെ

ചന്ദ്രബോസ് വധം; നിസാം കുറ്റക്കാരന്‍,ശിക്ഷ നാളെ
X
nisam



[related]
തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാം കുറ്റക്കാരനാണെന്ന് തൃശ്ശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതി കണ്ടെത്തി. വിധി നിമിഷങ്ങള്‍ക്ക് മുമ്പാണ് കോടതി പ്രഖ്യാപിച്ചത്. വധം,ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പാണ് നിസാമിനെതിരെ ചുമത്തിയിരുന്നത്.

രണ്ട് മാസം കൊണ്ടാണ് വിചാരണനടപടികള്‍ പൂര്‍ത്തിയാക്കിയത്. ശിക്ഷ നാളെയായിരിക്കും പ്രഖ്യാപിക്കുക. അതിന് മുന്നോടിയായി വിധി സംബന്ധിച്ച് പ്രോസിക്യൂഷനും നിസാമിനും പറയാനുള്ളത് കോടതി കേള്‍ക്കും. 2015 ജനുവരി 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ശോഭാസിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മര്‍ദ്ദിച്ചും വാഹനമിടിച്ചും പ്രതി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. രണ്ട് ആഴ്ചയോളം ചികിത്സയിലായിരുന്ന ചന്ദ്രബോസ് പിന്നീട് മരണപ്പെടുകയായിരുന്നു. ചന്ദ്രബോസിന്റെ കുടുംബം വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു.
Next Story

RELATED STORIES

Share it