ചന്ദ്രബോസ് വധം: അമലിനെതിരായ കേസ് 29ലേക്ക് മാറ്റി

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ കൂറുമാറിയ പ്രതി നിസാമിന്റെ ഭാര്യ അമലിനെതിരേയുള്ള നിയമനടപടി സംബന്ധിച്ച കേസ് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ഈമാസം 29ലേക്ക് മാറ്റി. പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന അമല്‍ നേരത്തെ മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിക്ക് പകരം വിചാരണക്കോടതിയില്‍ പ്രതി നിസാമിന് അനുകൂലമായി മൊഴിമാറ്റുകയായിരുന്നു. സാക്ഷിയെ കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയും പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം സാക്ഷിക്കെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. നവംബര്‍ 16ന് കോടതി നിയമ നടപടിക്ക് ശുപാര്‍ശ ചെയ്യുകയും നവംബര്‍ 23ന് അമലിനോട് ഇക്കാര്യത്തില്‍ വിശദീകരണം ബോധിപ്പിക്കാനാവശ്യപ്പെടുകയും ചെയ്തിരുന്നു. കേസില്‍ അമലിന്റെ മൂന്നു മൊഴികളും കോടതി അയച്ച റിപോര്‍ട്ടുകളും അത് കൈപ്പറ്റിയ രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it