ചന്ദ്രബോസ് കൊലക്കേസ്: അമല്‍ കുറൂമാറിയതായി കോടതി; നാളെ കോടതിയില്‍ വിശദീകരണം നല്‍കാന്‍ നിര്‍ദേശം

തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസില്‍ പ്രതി മുഹമ്മദ് നിസാമിന്റെ ഭാര്യ അമല്‍ കൂറുമാറിയതായി പ്രഥമദൃഷ്ട്യാ തെളിഞ്ഞുവെന്നു കോടതി കെണ്ടത്തി. ഇതു സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ബോധിപ്പിക്കുന്നതിന് അമലിനോടും അഭിഭാഷകനോടും ശനിയാഴ്ച നേരില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ കേസ് പരിഗണിക്കുന്ന ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ പി സുധീര്‍ ഉത്തരവിട്ടു.
അമലിനോടും പ്രതിഭാഗം അഭിഭാഷകന്‍ എ ഡി ബാബുവിനോടും കോടതിയില്‍ ഹാജരായി വിശദീകരണം ബോധിപ്പിക്കാന്‍ ഷോക്കോസ് നോട്ടീസ് അയക്കും. ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ വിചാരണയ്ക്കിടെ നവംബര്‍ 11ന് മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴി കേസിന്റെ വിചാരണവേളയില്‍ അമല്‍ മാറ്റിപ്പറഞ്ഞു കൂറുമാറിയിരുന്നു.
ചന്ദ്രബോസിന്റെ കൊലാപതകത്തില്‍ തനിക്കു പങ്കില്ലെന്നും നിസാം തോക്ക് ഉപയോഗിച്ചിരുന്നില്ലെന്നും അമല്‍ പറഞ്ഞിരുന്നു. നിസാം വിളിച്ചതിനെ തുടര്‍ന്നാണ് ആക്രമണം നടന്ന ഗേറ്റിനരികില്‍ താനെത്തിയതെന്നും ചന്ദ്രബോസിനെയാണ് ആക്രമിച്ചതെന്നു തനിക്കറിയില്ലായിരുന്നുവെന്നുമാണ് അമലിന്റെ മൊഴി. തുടര്‍ന്നു താന്‍ വന്ന കാര്‍ മാറ്റിയിട്ട് നിസാമിന്റെ കാറില്‍ കയറി. പാര്‍ക്കിങ് ഏരിയയിലെത്തിയപ്പോഴാണ് അതില്‍ ചന്ദ്രബോസിനെ മര്‍ദ്ദിച്ച് കയറ്റിയിട്ടുണ്ടെന്ന് അറിഞ്ഞത്. അതു കണ്ടു സ്തംഭിച്ച തനിക്കു പ്രതികരിക്കാനായില്ലെന്നായിരുന്നു അമല്‍ അന്വേഷണ സംഘത്തോടും പിന്നീട് മജിസ്‌ട്രേറ്റിനും നല്‍കിയ രഹസ്യമൊഴിയിലും പറഞ്ഞിരുന്നത്. എന്നാല്‍ വിചാരണ വേളയില്‍ ചന്ദ്രബോസ് നിസാമിനെയാണ് ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് അമല്‍ മൊഴിമാറ്റി പറഞ്ഞു.
പ്രോസിക്യൂഷന് അനുകൂലമായി രഹസ്യമൊഴി നല്‍കിയിരുന്ന അമല്‍ വിചാരണവേളയില്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴിമാറ്റിയിരുന്നു. ഇതോടെ അമലിനെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിച്ചു. ഇതേത്തുടര്‍ന്നു കേസിലെ 11ാം സാക്ഷിയായ ഇവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഇതിന്റെ അന്തിമ നടപടികളുടെ ഭാഗമായാണ് അമലിന് വിശദീകരണം നല്‍കാനുള്ള അവസരമൊരുക്കുന്നത്.
Next Story

RELATED STORIES

Share it