Kollam Local

ചന്ദനത്തോപ്പ് ഐടിഐയില്‍ എസ്എഫ്‌ഐ-ആര്‍എസ്എസ് സംഘര്‍ഷം

ചന്ദനത്തോപ്പ്: ചന്ദനത്തോപ്പ് ഗവ. ഐടിഐയില്‍ ആര്‍എസ്എസുകാര്‍ നടത്തിയ ആക്രമണത്തില്‍ എസ്‌ഐക്കും വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.

ശനിയാഴ്ച കാംപസില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എബിവിപി തോല്‍വി നേരിട്ടതിന്റെ തുടര്‍ച്ചയാണ് വിദ്യാര്‍ഥികളെയും പോലിസുകാരെയും പ്രദേശത്തെ ആര്‍എസ്എസുകാരുടെ നേതൃത്വത്തില്‍ ആക്രമിച്ചത്. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ എഐഎസ്എഫ്-എസ്എഫ്‌ഐ സഖ്യം വിജയം നേടിയതിനെ തുടര്‍ന്ന് നടത്തിയ ആഹ്‌ളാദ പ്രകടനത്തിന് ശേഷമാണ് സംഘര്‍ഷം നടന്നത്.
എസ്എഫ്‌ഐ പ്രവര്‍ത്തകരും എബിവിപി പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് കല്ലേറ് നടത്തുകയായിരുന്നു. കല്ലേറില്‍ നിരവധി പ്രവര്‍ത്തകര്‍ക്കും കുണ്ടറ പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഷാജിക്കും പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിതറിയോടിയ വിദ്യാര്‍ഥികളെ പിന്തുടര്‍ന്ന് ആക്രമിച്ച സംഘം പെണ്‍കുട്ടികള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയതായും ആരോപണമുണ്ട്.
ആര്‍എസ്എസുകാരായ ആദര്‍ശ്, ശ്യാം, എബിവിപി യൂനിറ്റ് സെക്രട്ടറി ആദര്‍ശ്, ഹരി, വൈശാഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. അഞ്ച് വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയിലെടുത്തു. കലാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ഗീയത വളര്‍ത്തി കാംപസുകളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ആര്‍എസ്എസ് അജണ്ടയുടെ ഭാഗമായാണ് ആക്രമണം നടത്തിയതെന്ന് എഐഎസ്എഫ് ജില്ലാ നേതൃത്വം പറഞ്ഞു.
Next Story

RELATED STORIES

Share it