Alappuzha local

ചന്തിരൂര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മാണം തിരഞ്ഞെടുപ്പില്‍ മുഖ്യവിഷയമാവും

അരൂര്‍: ചന്തിരൂര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മാണം തിരഞ്ഞെടുപ്പില്‍ മുഖ്യവിഷയമാവും. രാഷ്ട്രീയപാര്‍ട്ടികളുടെ പൊള്ളയായ വാഗ്ദാനങ്ങളുടെ തുടര്‍കഥയാണ് ട്രീറ്റ്‌മെന്റ്പ്ലാന്റ്.
അരൂര്‍ നിവാസികളുടെ ചിരകാല സ്വപ്‌നമായ മാലിന്യ സംസ്‌കരണ പ്ലാന്റ് യാഥാര്‍ഥ്യമാവാത്തത് ഇരുമുന്നണികള്‍ക്കും ദോഷകരമായി ബാധിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നീണ്ടുപോവുന്ന വേളയിലാണ് തിരഞ്ഞെടുപ്പ് സമാഗതമായത്. ഇതിന് ബാലറ്റിലൂടെ ജനകീയ മറുപടി ഉണ്ടാവുമെന്നും വിലയിരുത്തപ്പെടുന്നു. പുത്തന്‍തോട് കടന്നുപോവുന്ന 12-ാം വാര്‍ഡില്‍ ജനവിധി തേടുന്ന എസ്ഡിപിഐ ഉള്‍പ്പടെയുള്ള രാഷ്ട്രീയ കക്ഷികള്‍ ഈ പ്രശ്‌നത്തിന് മുഖ്യപ്രാധാന്യം കൊടുത്താണ് തിരഞ്ഞെടുപ്പ് നേരിടുന്നത്.
മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ശാശ്വതപരിഹാരം എന്ന നിലയ്ക്ക് 2004ല്‍ അന്നത്തെ അരൂര്‍ എംഎല്‍എയും മന്ത്രിയുമായിരുന്ന കെ ആര്‍ ഗൗരിയമ്മയും മറ്റ് ജനപ്രതിനിധികളും മുന്‍കൈയെടുത്ത് 75 സെന്റ് സ്ഥലംവാങ്ങിയതില്‍ ഒതുങ്ങിനില്‍ക്കുകയാണ് പ്ലാന്റ് നിര്‍മാണം. ചന്തിരൂര്‍ പുത്തന്‍തോടുമായി ബന്ധപ്പെട്ട് സ്ഥിതി ചെയ്യുന്ന ചെറുതും വലുതുമായ മല്‍സ്യ സംസ്‌കരണ ശാലകളിലെ മാലിന്യം പൊതു ട്രീറ്റ്‌മെന്റ പ്ലാന്റില്‍ സംസ്‌കരിക്കണമെന്ന ആശയത്തോടെ പദ്ധതി പ്രഖ്യാപിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചന്തിരൂര്‍ പുത്തന്‍തോട്ടിലെ മാലിന്യ പ്രശ്‌നത്തിന് ഇനിയും ശാപമോക്ഷമായിട്ടില്ല.
സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടിനെതിരേ യോജിച്ച ജനകീയപ്രക്ഷോഭത്തിന് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്ന് അരൂര്‍ മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. കോടികളുടെ വിദേശനാണ്യം നേടിക്കൊടുക്കുന്ന മല്‍സ്യസംസ്‌കരണ മേഖലയുടെ അഭിഭാജ്യഘടകമായ ട്രീറ്റ്‌മെന്റ്പ്ലാന്റ് നിര്‍മാണം. 2007ല്‍ അഡ്വ. എ എം ആരീഫ് എംഎല്‍എയുടെ ശ്രമഫലമായി ഫിഷീസ് മന്ത്രിയായിരുന്ന എസ് ശര്‍മ ചുറ്റുമതില്‍ നിമാണത്തിന് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. കേന്ദ്ര ഗവണ്‍മെന്റ് എക്‌സപോര്‍ട്ടിങ് വികസനത്തിനായി ഫണ്ട് സംസ്ഥാനങ്ങള്‍ക്കനുവദിക്കുമെങ്കിലും സംസ്ഥാനസര്‍ക്കാരാണ് ഇതിനുള്ളതുകവകയിരുത്തേണ്ടത്.
2011ല്‍വ്യവസായ മന്ത്രിയായിരുന്ന എളമരംകരീം താല്‍പ്പര്യമെടുത്ത് ധനമന്ത്രി തോമസ്‌ഐസക്ക് ആറ് കോടി അനുവദിച്ചെങ്കിലും തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മൂൂലം തടസ്സപ്പെട്ടിരുന്നു. പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാരും ധനമന്ത്രി കെ എം മാണിയും ഈ തുക നല്‍കാന്‍ തയ്യാറായില്ല. ഇതിനെതിരേ ആരീഫ് എംഎല്‍എ നിരവധിതവണ നിയസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. പ്രദേശവാസികള്‍ നിരവധി തവണ സമരരംഗത്ത് വന്നെങ്കിലും മാലിന്യ സംസ്‌കരണ പ്ലാന്റ് അടഞ്ഞ അധ്യായമായി കിടക്കുകയാണ്. അനുവദിക്കാത്ത തുകയുടെ പേരില്‍ പോലും കൂറ്റന്‍ ഫഌക്‌സ് ഉയര്‍ത്തി ജനത്തെ വിഡ്ഡികളാക്കുന്ന സമീപനമാണ് കെ സി വേണുഗോപാല്‍ എംപി സ്വീകരിച്ചതെന്നും ആക്ഷേപമുയര്‍ന്നു.
യോജിച്ച പ്രക്ഷോഭത്തിന് പകരം ഫഌക്‌സ് യുദ്ദങ്ങള്‍ നടത്തുകയല്ല വേണ്ടതെന്ന് വിവിധസംഘടനാ നേതാക്കള്‍ പറഞ്ഞു. പ്ലാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യവസായികളുടേയും നാട്ടുകാരുടെയും ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ തയ്യാറവണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it