kannur local

ചതിരൂര്‍ കോളനിയിലെ ആദിവാസികള്‍ക്ക് ദുരിതമൊഴിയുന്നില്ല

ഇരിട്ടി: ചതിരൂര്‍ 110 കോളനിയില്‍ നിന്നു ആറളം ഫാമിലേക്ക് മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് ദുരിതമൊഴിയുന്നില്ല. ആറളം ഫാമില്‍ പ്ലാസ്റ്റിക് കൂരയിലാണ് ഇവരുടെ താമസം. ഫാം 55ാം ബ്ലോക്കിലെ ചെറുകൂടിലിലാണ് കുട്ടികളും സ്ത്രീകളുമടക്കമുള്ളവര്‍ കഴിഞ്ഞുകൂടുന്നത്. വെയിലിലും ശക്തമായ തണുപ്പിലും ഇവര്‍ക്ക് ആശ്രയിക്കാന്‍ മറ്റൊരിടമില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാറ്റിപ്പാര്‍പ്പിക്കപ്പെട്ട 16 കുടുംബങ്ങളില്‍ അഞ്ചുപേര്‍ക്ക് സ്ഥലവും രണ്ട് പേര്‍ക്ക് വീട് വയ്ക്കാന്‍ സാമ്പത്തിക സഹായം ലഭിച്ചിരുന്നെങ്കിലും ബാക്കിയുള്ളവര്‍ക്ക് ഒന്നും ലഭിച്ചില്ല. കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗഭീഷണിയുള്ള ഫാമില്‍ കുടുംബങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്.
Next Story

RELATED STORIES

Share it