Kottayam Local

ചങ്ങനാശ്ശേരിയില്‍ വോട്ട് സമാധാനപരം; സ്ഥാനാര്‍ഥികള്‍ വിജയ പ്രതീക്ഷയില്‍

ചങ്ങനാശ്ശേരി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ചങ്ങനാശ്ശേരിയില്‍ വോട്ടിങ് പൊതുവേ സമാധാനപരം. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല.
വെട്ടിത്തുരുത്തു സ്‌കൂളിലെ ഒരു ബൂത്തില്‍ ആദ്യത്തെ 19 പേര്‍ വോട്ടുരേഖപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ യന്ത്രം പ്രവര്‍ത്തന രഹിതമായി. പിന്നീട് പുതിയത് കൊണ്ടു വന്നതിനുശേഷം എട്ടരയോടെയാണ് വോട്ടിങ് നടന്നത്. മറ്റ് എല്ലാ ബൂത്തുകളിലും വോട്ടിങ് പതിവുപോലെ നടന്നു. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജിലെ ബൂത്തിനുമുന്നില്‍ പ്രവര്‍ത്തകര്‍ കൂടിനിന്നതിനെച്ചൊല്ലി ഇരു മുന്നണികള്‍തമ്മില്‍ ഉച്ചക്ക്് 12.30ഓടെ വാക്കേറ്റം ഉണ്ടായെങ്കിലും പോലിസ് ഇടപെട്ട് ശാന്തരാക്കി. രാവിലെ മുതല്‍ എല്ലാ ബൂത്തുകളിലും ശക്തമായ പോളിങാണു അനുഭവപ്പെട്ടത്. രാവിലെ ഒമ്പതുമണി ആയപ്പോഴേക്കും 14 ശതമാനംവരെ പോളിങ് നടന്നിരുന്നു. എന്നാല്‍ പിന്നീട് മന്ദഗതിയിലായിരുന്നു. ഉച്ചക്കുശേഷമാണ് പിന്നീട് പോളിങ് ശതമാനത്തില്‍ വര്‍ദ്ധനവുണ്ടായത്. മണ്ഡലത്തില്‍ ആറു മാതൃകാ പോളിങ് സ്‌റ്റേഷനുകളില്‍ കുടിവെള്ളം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കി. എല്ലാ ബൂത്തുകളിലും സ്ത്രീകളുടെ നീണ്ട ക്യൂവായിരുന്നു രാവിലെ മുതല്‍തന്നെ കണാണാനായത്.
പുതിയ വോട്ടര്‍മാര്‍ കൂട്ടമായി എത്തി വോട്ടു രേഖപ്പെടുത്തിയതും പ്രായമുള്ളവരെപ്പോലും വോട്ടു ചെയ്യിക്കാന്‍ പ്രവര്‍ത്തകര്‍ താല്‍പര്യം കാണിക്കുന്നതും കാണാമായിരുന്നു.
Next Story

RELATED STORIES

Share it