kannur local

ചക്കരക്കലില്‍ ആയുധങ്ങളുമായി ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ചക്കരക്കല്‍: ചക്കരക്കല്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ആയുധവുമായി ബിജെപി പ്രവര്‍ത്തകന്‍ പിടിയിലായി.
തലവില്‍ സ്വദേശി കുളങ്ങര മഠത്തില്‍ അമിതിനെ(29)യാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലര്‍ച്ചെ 2.15 ഓടെ ചക്കരക്കല്‍ എസ്‌ഐ മെല്‍ബിന്‍ ജോണിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെയാണ് ആയുധവുമായി പിടിയിലായത്.
ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഇയാളെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് വാള്‍ പിടിച്ചെടുത്തത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it