ചക്കയ്ക്കും ചീയല്‍ രോഗം

മഞ്ചേരി: ഇന്നേവരെ കീടനാശിനിയോ കുമിള്‍നാശിനിയോ തളിക്കേണ്ടി വന്നിട്ടില്ലാത്ത ചക്കയിലും ചീയല്‍ രോഗം. എടവണ്ണ ഭാഗത്താണ് ഇത്തരത്തില്‍ ചക്ക കരിഞ്ഞുണങ്ങുന്നത്. മൂത്തു പാകമാവാന്‍ തുടങ്ങുമ്പോഴാണ് ചക്കയുടെ ഒരു ഭാഗത്ത് ചെറുതായി കരിച്ചില്‍ കാണപ്പെടുക. ഇതു പിന്നീട് വ്യാപിക്കുകയും ചക്ക പൂര്‍ണമായും കരിഞ്ഞു പോവുകയുമാണു ചെയ്യുന്നത്.
ചില ചക്കയ്ക്ക് ആദ്യം ദ്വാരം വീണശേഷം കേടുവരുന്നുമുണ്ട്. ചക്കയുടെ ശരിയായ സീസണ്‍ ആരംഭിച്ചിട്ടേയുള്ളു. ഇതിനു മുമ്പുതന്നെ കായ്ച ചക്കയ്ക്കാണ് ഇപ്പോള്‍ രോഗം ബാധിച്ചിട്ടുള്ളത്. പൂവിടുന്ന സമയത്ത് സാധാരണ രോഗങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും മൂപ്പെത്തിയ ചക്കയ്ക്ക് ഇത്തരത്തിലുള്ള രോഗങ്ങള്‍ വരാറില്ലെന്ന് മഞ്ചേരി പഴം- പച്ചക്കറി പ്രമോഷന്‍ കൗണ്‍സില്‍ ജില്ലാ ഓഫിസര്‍ എ അബ്ദുല്‍ സമദ് പറഞ്ഞു.
എല്ലാ കീടത്തെയും തരണം ചെയ്യാനുള്ള കഴിവ് ചക്കയ്ക്ക് പ്രകൃതി നല്‍കിയിട്ടുണ്ട്. ഇതിനായി മരുന്നു പ്രയോഗത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിറ്റാമിനും അടങ്ങിയിട്ടുള്ള ചക്ക കേരളത്തിന്റെ എല്ലാ ഭാഗത്തും കണ്ടുവരുന്നുണ്ട്.
Next Story

RELATED STORIES

Share it