Flash News

ഗ്വാര്‍ഡിയോളയുമായി താരതമ്യം ചെയ്യരുത്: മാഡ്രിഡ് പുതിയ കോച്ച് സിനദിന്‍ സിദാന്‍

ഗ്വാര്‍ഡിയോളയുമായി താരതമ്യം ചെയ്യരുത്: മാഡ്രിഡ് പുതിയ കോച്ച് സിനദിന്‍ സിദാന്‍
X


Zinedine Zidane

മാഡ്രിഡ്: ബയേണ്‍ മ്യൂണിക് കോച്ച് പെപ് ഗ്വാര്‍ഡിയോളയുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് റയല്‍മാഡ്രിഡിന്റെ പുതിയ കോച്ചും മുന്‍ ഫ്രഞ്ച് ഫുട്‌ബോളറുമായി സിനദിന്‍ സിദാന്‍. മുന്‍ ബാഴ്‌സാ താരമായ ഗ്വാര്‍ഡിയോള കരിയറിലെ നിരവധി നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയാണ്. ഗ്വാര്‍ഡിയോളയ്ക്ക്  കീഴില്‍ ബാഴ്‌സ നാലു വര്‍ഷത്തിനിടെ 14 കിരീടങ്ങള്‍ നേടിയിട്ടുണ്ട്-സിദാന്‍ പറഞ്ഞു.
കോച്ച് റാഫേല്‍ ബെനിറ്റസിനെ സ്പാനിഷ് അതികായന്‍മാരായ റയല്‍ മാഡ്രിഡ് കഴിഞ്ഞ ദിവസമാണ് പുറത്താക്കിയത്. തുടര്‍ന്നാണ് തങ്ങളുടെ മുന്‍ ഇതിഹാസ താരമായ ഫ്രഞ്ച് സൂപ്പര്‍ സിനദിന്‍ സിദാനെ പരിശീലകനായി നിയമിച്ചത്. റയല്‍ മാനേജ്‌മെന്റിന്റെ അടിയന്തിര യോഗത്തിലാണ് ബെനിറ്റസിനെ പുറത്താക്കിയതും പകരം സിദാനെ പുതിയ കോച്ചാക്കി നിയമിക്കുകയും ചെയ്തത്. റയല്‍ ബി ടീമിന്റെ പരിശീലനായിരുന്നു സിദാന്‍.
ഏഴു മാസം മാത്രമാണ് ബെനിറ്റസ് റയലിനെ പരിശീലിപ്പിച്ചത്. മൂന്നു വര്‍ഷത്തെ കരാറിലെത്തിയ ബെനിറ്റസ് റയലിലെ കളിക്കാരുമായും അധികൃതരുമായുണ്ടായിരുന്ന സ്വരചേര്‍ച്ചയാണ് പുറത്താവലില്‍ കലാശിക്കാന്‍ കാരണം.
തന്റെ ഹൃദയവും ആത്മാവും പുതിയ ജോലിക്ക് സമര്‍പ്പിക്കാന്‍ പോവുകയാണെന്ന് പരിശീലകനായി നിയമിച്ചതിനു ശേഷം സിദാന്‍ പ്രതികരിച്ചു. ഡിപോര്‍ട്ടീവോ ലാ കൊരുണക്കെതിരേയാണ് സിദാനു കീഴില്‍ റയല്‍ ആദ്യ മല്‍സരത്തിനിറങ്ങാനൊരുങ്ങുന്നത്.
2001 മുതല്‍ 2006 വരെ റയലിനു വേണ്ടി കളത്തിലിറങ്ങിയ താരം 155 മല്‍സരങ്ങളില്‍ നിന്ന് 37 ഗോളുകള്‍ നേടിയിട്ടുണ്ട്. 2013 മുതല്‍ റയലിന്റെ അസിസ്റ്റന്റ് പരിശീലകനായ സിദാന്‍ 2014 മുതല്‍ 2016 വരെയാണ് ബി ടീമിന്റെ കോച്ചായി പ്രവര്‍ത്തിച്ചത്‌
Next Story

RELATED STORIES

Share it