ഗ്വാട്ടിമാല: ഹാസ്യതാരം അധികാരത്തിലേക്ക്

ഗ്വാട്ടിമാലാ സിറ്റി: ഗ്വാട്ടിമാലാ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ ടെലിവിഷന്‍ ഹാസ്യതാരം ജിമ്മി മൊറേല്‍സിനു വിജയം. മുന്‍ പ്രഥമ വനിത സാന്‍ഡ്ര ടോര്‍സിനെതിരേ 72 ശതമാനം വോട്ടുകളാണ് ജിമ്മി മൊറേല്‍സ് നേടിയത്.
മൊറേല്‍സിന്റെ ഭൂരിപക്ഷം വ്യക്തമായതിനാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാവുന്നതിനു മുമ്പെ സാന്‍ഡ്ര തോല്‍വി സമ്മതിച്ചു. അഴിമതിയാരോപണങ്ങളെത്തുടര്‍ന്ന് മുന്‍ പ്രസിഡന്റ് ഓട്ടോ പെരെസ് മോലിന രാജിവച്ച് ഒരു മാസത്തിനു ശേഷമാണ് രാജ്യത്തു തിരഞ്ഞെടുപ്പ് നടക്കുന്നത്. അഴിമതി ആരോപണങ്ങള്‍ പെരെസ് നിഷേധിക്കുകയാണ്.
പെരെസിനെതിരേ രാജ്യത്തെങ്ങും എതിര്‍പ്പു നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മൊറേല്‍സിന് ഇതു നല്ലൊരു തുടക്കമായിരിക്കുമെന്നാണ് വോട്ടര്‍മാര്‍ കരുതുന്നത്.
അഴിമതിക്കെതിരേ പോരാടണമെന്ന ഗ്വാട്ടിമാലാ ജനതയുടെ അഭിലാഷം മാനിച്ച് പ്രവര്‍ത്തിക്കുമെന്ന് വോട്ടെണ്ണലിനു ശേഷം മൊറേല്‍സ് പ്രതികരിച്ചു. രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്നു കരകയറുന്നതിനായി വോട്ടര്‍മാര്‍ സഹകരിക്കണമെന്ന ആഹ്വാനത്തിനിടയിലും പോളിങ് പൊതുവെ കുറവായിരുന്നു.
Next Story

RELATED STORIES

Share it