ഗ്വാട്ടിമാല ജയിലില്കലാപം: ആറു പേര് കൊല്ലപ്പെട്ടു
BY Sumeera SMR3 Jan 2016 3:34 AM GMT
Sumeera SMR3 Jan 2016 3:34 AM GMT
ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയിലെ തുറമുഖ നഗരമായ പ്യൂര്‍ട്ടോ ബാരിയോസിലെ ജയിലി—ലുണ്ടായ കലാപത്തില്‍ എട്ടു തടവുപുള്ളികള്‍ കൊല്ലപ്പെട്ടു. 20ല്‍ അധികം പേര്‍ക്കു പരിക്കേറ്റു. പുതുവല്‍സരത്തലേന്ന് മദ്യലഹരിയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കിടക്ക, കിടക്കയുറ തുടങ്ങിയവ അഗ്നിക്കിരയാക്കിയ കലാപകാരികള്‍ ജയിലിലേക്കുള്ള വൈദ്യുതിയും തടസ്സപ്പെടുത്തി. രണ്ടുപേരെ സഹതടവുകാര്‍ തലയറുത്താണ് കൊലപ്പെടുത്തിയത്. തടവുപുള്ളികളിലെ ഭൂരിപക്ഷവും തെരുവിലെ ഗുണ്ടാസംഘങ്ങളില്പ്പെട്ടവരാണ്. 175 പേരെ മാത്രം പാര്‍പ്പിക്കാന്‍ സൗകര്യമുള്ള കരീബിയന്‍ തീരമേഖലയിലുള്ള ഈ ജയിലില്‍ 900ത്തിലധികം തടവുപുള്ളികള്‍ ഉണ്ടായിരുന്നു.
Next Story
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMT