kozhikode local

ഗ്ലിബ്‌സ് ഡെല്‍വ്‌സ് ചിത്രപ്രദര്‍ശനം തുടങ്ങി

കോഴിക്കോട്: വ്യത്യസ്തമായ ശൈലികളിലും നിറങ്ങളുയെ കൂടിക്കലരലിലും ബിംബപ്രത്യേകതകളായും 'ഗ്ലിബ്‌സ് ഡെല്‍വ്‌സ്' ചിത്രപ്രദര്‍ശനം കാഴ്ചക്കാരില്‍ വിസ്മയം തീര്‍ക്കുന്നു.
യൂനുസ് മുസ്‌ല്യാരകത്ത്, എം ഐഷ, സുരേഷ് ചാലിയത്ത്, മുഖ്താര്‍ ഉദരംപൊയില്‍ എന്നിവരുടെ പെയിന്റിങ്ങുകളാണ് കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ പുത്തന്‍ കാഴ്ചകള്‍ ഒരുക്കുന്നത്. ചിന്തയുടെയും ആശയങ്ങളുടെയും നവവര്‍ണ്ണ വിസ്താരം തന്നെയാണ് ഈ സംഘചിത്രപ്രദര്‍ശനം. പെണ്‍ ജീവിതങ്ങളെയാണ് ഐഷ ചിത്രങ്ങള്‍ക്ക് വിഷയമാക്കിയത്.
സുരേഷ് ചിത്രങ്ങള്‍ വൈകാരിക സംഘര്‍ഷങ്ങളാകുന്നു. പരിസ്ഥിതി രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങള്‍ യൂനുസിന്റെ ക്യാന്‍വാസുകളില്‍ നിറങ്ങളുടെ രാശി തീര്‍ക്കുന്നുണ്ട്. കടുംനിറങ്ങളില്‍ മുഖ്താര്‍ ഉദരംപൊയില്‍ നിഗൂഢതയുടെ സൗന്ദര്യമാണ് തിരയുന്നത്. കേരള ലളിതകലാ അക്കാദമിയാണ് ഇവരുടെ ചിത്രപ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. പ്രദര്‍ശം പ്രശസ്ത ചിത്രകാരന്‍ കെ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.
അക്കാദമി അംഗം ടി ആര്‍ ഉദയകുമാര്‍ അധ്യക്ഷതവഹിച്ചു. ചിത്രകാരന്മാരായ പോള്‍ കല്ലാനോട്, സുനില്‍ അശോകപുരം, കബിതാ മുഖോപാധ്യായ, കെ എ സെബാസ്റ്റ്യന്‍, മധു, കെ വി ഷാജി സമത, ഷമീം സീഗള്‍, ജോണ്‍സ് മാത്യു, സന്ധ്യ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ സംസാരിച്ചു. പ്രദര്‍ശനം ഏഴിന് സമാപിക്കും.
Next Story

RELATED STORIES

Share it