ഗ്ലാസുപയോഗിച്ച് ചിഹ്‌നം: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

തിരുവനന്തപുരം: വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രവര്‍ത്തകര്‍ ഗ്ലാസ് കഷണങ്ങള്‍ ഉപയോഗിച്ച് റോഡില്‍ തിരഞ്ഞെടുപ്പ് ചിഹ്‌നം പതിപ്പിക്കുന്നതിനെതിരേ നടപടി സ്വീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെബി കോശി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. മനുഷ്യാവകാശപ്രവര്‍ത്തകനും കൊച്ചി നഗരസഭാ കൗണ്‍സിലറുമായ തമ്പി സുബ്രഹ്മണ്യന്‍ നല്‍കിയ പരാതിയിലാണ് ഇടപെടല്‍.
Next Story

RELATED STORIES

Share it