kozhikode local

ഗ്രേഡ് നിര്‍ണയം: നാക് പരിശോധകസംഘം എംഎഎംഒ കോളജില്‍ സന്ദര്‍ശനത്തിനെത്തുന്നു

മുക്കം: ഗ്രേഡ് നിര്‍ണയത്തിന്റെ ഭാഗമായി മണാശ്ശേരി എംഎ എംഒ കോളജില്‍ നാഷനല്‍ അസെസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്)സംഘം സന്ദര്‍ശനത്തിനെത്തുന്നു. ഈ മാസം 3, 4, 5 തിയ്യതികളിലെത്തുന്ന സംഘത്തെ സ്വീകരിക്കുന്നതിന് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോളേജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മലയോര മേഖലയിലെ ആദ്യ എയ്ഡഡ് കോളജായ എംഎഎംഒക്ക് 2007 ല്‍ ബി.പ്ലസ്.പ്ലസ് അക്രഡിറ്റേഷന്‍ ലഭിച്ചിരുന്നു. സ്വപ്‌ന തുല്യമായ എ ഗ്രേഡ് നേട്ടത്തിനായി കോളജില്‍ കോടികള്‍ മുതല്‍ മുടക്കി മെച്ചപ്പെട്ട സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 2010-16 കാലയളവില്‍ ഘടനയിലും സൗകര്യങ്ങളിലും ആധുനിക മാറ്റങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട്.ആധുനിക സൗകര്യത്തോടു കൂടി 1405 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ ലൈബ്രറി കോംപ്ലക്‌സ്,2000 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, 400 പേര്‍ക്ക് ഇരിക്കാവുന്ന സെമിനാര്‍ ഹാള്‍, സിവില്‍ സര്‍വ്വീസ് കോച്ചിങ് സെന്റര്‍, ജിംനേഷ്യം, വോളിബോള്‍ ഷട്ടില്‍ കോര്‍ട്ട്, വാഹന പാര്‍ക്കിങ് എരിയ തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തിയാക്കി. അക്കാദമിക് മേഘലയിലും ഏറെ പുരോഗതി കൈവരിച്ചു.നിലവില്‍ 1200 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. 73 അധ്യാപകര്‍, 10 യു.ജി കോഴ്‌സുകള്‍ ആറ് പി.ജി കോഴ്‌സുകള്‍ എന്നിവയുമുണ്ട്.മികച്ച അടിസ്ഥാന സൗകര്യങ്ങളും പാഠ്യ പാഠ്യേതര വിഷയങ്ങളിലെ നേട്ടങ്ങളും ഇത്തവണ കോളജിന് എ ഗ്രേഡ് പദവി നേടിത്തരുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോളേജ് അധികൃതര്‍. പ്രിന്‍സിപ്പാള്‍ പ്രൊഫ.എ പി അബ്ദുറഹിമാന്‍, ഐക്യൂഎസി കോര്‍ഡിനേറ്റര്‍ ഡോ.പി വിജയരാഘവന്‍, ടിഎം നൗഫല്‍, പി കെ റഹൂഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it