Sports

ഗ്രൂപ്പ് സി: ജര്‍മനിക്ക് പോളണ്ട് ബ്രേക്കിട്ടു

ഗ്രൂപ്പ് സി: ജര്‍മനിക്ക് പോളണ്ട് ബ്രേക്കിട്ടു
X
Germany-full-back-Jonas-Hec

സെയ്ന്റ ഡെനിസ്: നിലവിലെ ലോക ചാംപ്യന്‍മാരായ ജര്‍മനി യൂറോ കപ്പിന്റെ രണ്ടാം ഗ്രൂപ്പ് മല്‍സരത്തില്‍ സമനിലകൊണ്ടു തൃപ്തിപ്പെട്ടു. ഗ്രൂപ്പ് സിയില്‍ കരുത്തരായ പോളണ്ടുമായി ജര്‍മനി ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. സമനില വഴങ്ങേണ്ടിവന്നെങ്കിലും രണ്ടു കളികളില്‍ നിന്ന് ഓരോ ജയവും സമനിലയുമടക്കം നാലു പോയിന്റുമായി ജര്‍മനി തന്നെയാണ് ഗ്രൂപ്പില്‍ തലപ്പത്ത്. ഇതേ പോയിന്റോടെ പോളണ്ട് തൊട്ടുതാഴെയുണ്ട്.
പോളണ്ടിനെതിരേ ജര്‍മനിയുടെ പ്രകടനം ലോക ചാംപ്യന്‍മാര്‍ക്കു ചേര്‍ന്നതായിരുന്നില്ല. ആക്രമണാത്മക ഫുട്‌ബോള്‍ കാഴ്ചവയ്ക്കുന്നതില്‍ പരാജയപ്പെട്ട ജര്‍മനി പ്രതിരോധത്തില്‍ മാത്രമാണ് മികവ് കാണിച്ചത്. മിക ച്ച ഗോള്‍നീക്കങ്ങളൊന്നും ജര്‍മനിയുടെ ഭാഗത്തു നിന്നുണ്ടായിരുന്നില്ല.
മറുഭാഗത്ത് സമനില പോളണ്ടിനെ നിരാശരാക്കും. കാരണം, അര്‍കാദിയൂസ് മിലിച്ച് ടീമിനായി ഗോള്‍ നേടാനുള്ള രണ്ടു സുവര്‍ണാവസരങ്ങളാണ് കളഞ്ഞുകുളിച്ചത്. ഇതില്‍ ഒന്നെങ്കി ലും താരം മുതലാക്കിയിരുന്നെങ്കില്‍ പോളണ്ട് അട്ടിമറി വിജയം കൊയ്യുമായിരുന്നു.
ഉക്രെയ്‌നിനെതി രായ ആദ്യ കളിയില്‍ ജയിച്ച ടീമില്‍ ജര്‍മന്‍ കോച്ച് ജോക്വിം ലോ ഒരു മാറ്റം വരുത്തിയിരുന്നു. ഉക്രെയ്‌നെതിരേ ഗോള്‍ നേടിയ ഡിഫന്റര്‍ സ്‌കൊര്‍ദാന്‍ മുസ്താഫിക്കു പകരം പരിചയസമ്പന്നനായ മാറ്റ്‌സ് ഹമ്മല്‍സ് പ്ലെയിങ് ഇലവനിലെത്തി. പരിക്കുമൂലം താരത്തിന് ആദ്യ കളിയില്‍ പുറത്തിരിക്കേണ്ടിവന്നിരുന്നു.
കളിയുടെ തുടക്കത്തില്‍ ജര്‍മനിക്ക് ലീഡ് നേടാന്‍ രണ്ട് അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും പുറത്തേക്കടിച്ച് പാഴാക്കി. നാലാം മിനിറ്റില്‍ ജൂലിയന്‍ ഡ്രാക്‌സ്‌ലറുടെ മനോഹരമായ ക്രോസില്‍ മരിയോ ഗോട്‌സെയുടെ ഹെഡ്ഡര്‍ ക്രോസ് ബാറിനു മുകളിലൂടെ പറന്നു. തൊട്ടടുത്ത മിനിറ്റില്‍ ടോണി ക്രൂസിന്റെ പാസില്‍ ഹെക്ടര്‍ തൊടുത്ത ഷോട്ടും ഗോളിക്കു ഭീഷണിയുയര്‍ത്താതെ പുറത്തുപോയി.
തുടക്കത്തില്‍ പ്രതിരോധിച്ചു നിന്ന പോളണ്ട് പതിയെ മല്‍സരത്തിലേക്കു തിരിച്ചുവന്നതോടെ കളി കൂടുതല്‍ ആവേശകരമായി. 21ാം മിനിറ്റില്‍ പോളണ്ടിന് ഗോളവസരം. ലെവന്‍ഡോവ്‌സ്‌കിയും മിലിച്ചും നടത്തിയ അപകടരമായ മുന്നേറ്റം ജര്‍മന്‍ പ്രതിരോധം വിഫലമാക്കുകയായിരുന്നു.
രണ്ടാംപകുതി തുടങ്ങി ആദ്യ മിനിറ്റില്‍ത്തന്നെ പോളണ്ടിനെ മുന്നിലെത്തിക്കാനുള്ള സുവര്‍ണാവസരം മിലിച്ച് പാഴാക്കി. ഗ്രോസിക്കി ബോക്‌സിനുള്ളിലേക്കു ന ല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ജര്‍മനി പരാജയപ്പെട്ടെങ്കിലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മിലിച്ച് പന്ത് പുറത്തേക്ക് ഹെഡ്ഡ് ചെയ്യുകയായിരുന്നു. 58ാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കിയുടെ പാസില്‍ നിന്ന് മറ്റൊരു ഗോളവസരം കൂടി മിലിച്ച് നഷ്ടപ്പെടുത്തി.
Next Story

RELATED STORIES

Share it