Sports

ഗ്രൂപ്പ് ബി: വെയ്ല്‍സിനെ ഇംഗ്ലണ്ടിനെ 2-1നു തോല്‍പ്പിച്ചു; ഇഞ്ചുറിടൈം ഗോളില്‍ ഇംഗ്ലണ്ട് കരകയറി

ഗ്രൂപ്പ് ബി: വെയ്ല്‍സിനെ ഇംഗ്ലണ്ടിനെ 2-1നു തോല്‍പ്പിച്ചു; ഇഞ്ചുറിടൈം ഗോളില്‍ ഇംഗ്ലണ്ട് കരകയറി
X
Sturridge-was-mobbed-by-his

ലെന്‍സ്: യൂറോകപ്പില്‍ ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ വെയ്ല്‍സിനെതിരെ ഇംഗ്ലണ്ടിന് നാടകീയ ജയം. ഇഞ്ചുറി ടൈമില്‍ ഡാനിയേല്‍ സ്റ്റുറിഡ്ജിന്റെ ഗോള്‍മികവിലായിരുന്നു ഇംഗ്ലണ്ട് വിജയം പിടിച്ചുവാങ്ങിയത്. ഇതോടെ പോയിന്‍് നിലയില്‍  വെയ്ല്‍സിനെ പിന്തള്ളി ഇംഗ്ലണ്ട് ഗ്രുപ്പില്‍ ഒന്നാമതെത്തി. മല്‍സരത്തിന്റെ 42ാം മിനിറ്റില്‍ ഗരെത് ബേലിന്റെ അത്യുജ്വല ഫ്രീകിക്കിലൂടെ മുന്നിലെത്തിയ വെയ്ല്‍സ് ഇംഗ്ലണ്ടിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. 35 വാര അകലെനിന്നായിരുന്നു ബേ ലിന്റെ ഫ്രീകിക്ക്. രണ്ടാം പകുതിയില്‍ പകരക്കാരെ ഇറങ്ങിയ ഇംഗ്ലണ്ട് തീരുമാനം ശരിവെക്കും വിധം ശക്തമായ ആക്രമണമായിരുന്നു വെയ്ല്‍സ് ഗോള്‍മുഖത്ത് നടത്തിയത്. ഫലമെന്നോണം 56ാം മിനിറ്റില്‍ ജാമി വാര്‍ഡിയിലൂടെ ഇംഗ്ലണ്ട് സമനില നേടുകയും ചെയ്തു. ശക്തമായ പ്രതിരോധത്തിലുന്നിക്കൊണ്ട്  അവസാന നിമിഷം വരെ പിടിച്ചുനിന്ന വെയ്ല്‍സ് പക്ഷേ 92ാം മിനുട്ടിലെ സ്റ്റുറിഡ്ജിന്റെ ഗോളിനു മുന്നില്‍ അടിതെറ്റുകയായിരുന്നു. ആദ്യമല്‍സരത്തില്‍ റഷ്യയോട് സമനില വഴങ്ങിയ ഇംഗ്ലണ്ടിന്  ജയത്തില്‍ കുറഞ്ഞൊ ന്നും മതിയാവുമായിരുന്നില്ല. വെയില്‍സിനെതിരായ ജയത്തോടെ ഇംഗ്ലണ്ട് യുറോ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. ആദ്യമല്‍സരത്തില്‍ വെയ്ല്‍സ് 2-1 ന് സ്ലൊവാക്ക്യയെ തോല്‍പ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it