Sports

ഗ്രൂപ്പ് എയില്‍ അമേരിക്ക-പരാഗ്വേ പോര്; ജയിക്കുന്നവര്‍ ക്വാര്‍ട്ടറില്‍

ഗ്രൂപ്പ് എയില്‍ അമേരിക്ക-പരാഗ്വേ പോര്; ജയിക്കുന്നവര്‍ ക്വാര്‍ട്ടറില്‍
X
paraguayഫിലാഡെല്‍ഫിയ: കോപ അമേരിക്കയുടെ മരണഗ്രൂപ്പായ എയിലെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ നാളെയറിയാം. മൂന്നാമത്തെയും അവസാനത്തെ യും മല്‍സരത്തില്‍ ആതിഥേയ രായ അമേരിക്കയും പരാഗ്വേയുമാണ് ക്വാര്‍ട്ടര്‍ മോഹവുമായി മുഖാമുഖം വരുന്നത്. മറ്റൊരു മല്‍സരത്തില്‍ കൊളംബിയ കോസ്റ്ററിക്കയുമായി ഏറ്റുമുട്ടും.കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച കൊളംബിയയാണ് ഇതിനകം ക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിച്ച ടീം. നാലു പോയിന്റോടെ അമേരിക്ക രണ്ടാമതും ഓരോ പോയിന്റ് വീതം നേടി പരാഗ്വേയും കോസ്റ്ററിക്കയും തൊട്ടുപിറകിലുമുണ്ട്. അമേരിക്ക-പരാഗ്വേ മല്‍സരത്തില്‍ ജയിക്കുന്നവരാവും ക്വാര്‍ട്ടറിലെത്തുന്ന രണ്ടാമത്തെ ടീം. മല്‍സരം സമനിലയില്‍ പിരിഞ്ഞാല്‍ അമേരിക്കയ്ക്ക് ഗ്രൂപ്പി ലെ അടുത്ത മല്‍സരം വരെ കാത്തിരിക്കേണ്ടിവരും. ഈ കളിയി ല്‍ കൊളംബിയയെ കോസ്റ്ററിക്ക അട്ടിമറിക്കാതിരുന്നാല്‍ അമേരിക്ക ക്വാര്‍ട്ടറിലെത്തും. എന്നാല്‍ കോസ്റ്റിക്ക ജയിക്കുകയാണെങ്കില്‍ മികച്ച ഗോ ള്‍ശരാശരിയാവും ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ നിശ്ചയിക്കുക.
Next Story

RELATED STORIES

Share it