ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി സേവനങ്ങള്‍ ഓണ്‍ലൈന്‍ ആവുന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് നടപ്പാക്കിവരുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കുള്ള അംഗത്വം നല്‍കലും ക്ലെയിം തീര്‍പ്പാക്കലും നാളെ മുതല്‍ ഓണ്‍ലൈന്‍ ആക്കുന്നു. ആദ്യ ഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് ഈ സംവിധാനം നടപ്പാക്കുന്നത്. ഉടന്‍ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.
ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വം നല്‍കുന്നതിന് ജീവനക്കാരന്റെ ആദ്യശമ്പളത്തില്‍ നിന്നും പ്രതിമാസ വരിസംഖ്യയുടെ ആദ്യ ഗഡു കിഴിവു നടത്തണം. ഡ്രായിങ് ആന്റ് ഡിസ്‌ബേഴ്‌സിങ് ഓഫിസര്‍മാര്‍ ംംം.ശിൗെൃമിരല.സലൃമഹമ.സലഹൃേീി.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ലോഗിന്‍ ചെയ്ത ശേഷം ഓരോ മാസവും തങ്ങളുടെ ഓഫിസില്‍ പുതുതായി അംഗത്വം ആരംഭിച്ച ജീവനക്കാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം. ഇതേ വെബ്‌സൈറ്റില്‍ നിന്നുതന്നെ അപേക്ഷയുടെ തല്‍സ്ഥിതി വിവരവും, ജില്ലാ ഇന്‍ഷുറന്‍സ് ഓഫിസര്‍ അംഗത്വം അനുവദിച്ചതിനുശേഷം അംഗത്വ നമ്പരും അറിയാന്‍ കഴിയും.
2015 സപ്തംബര്‍ ഒന്നിനു ശേഷം ആദ്യ വരിസംഖ്യ അടച്ച ജീവനക്കാരുടെ അപേക്ഷകള്‍ മാത്രമേ ഓണ്‍ലൈനായി സ്വീകരിക്കുകയുള്ളൂ. ഈ തിയ്യതിക്ക് മുമ്പ് വരിസംഖ്യ കിഴിക്കല്‍ ആരംഭിക്കുകയും എന്നാല്‍ നാളിതുവരെ ഫോം സി സമര്‍പ്പിച്ച് അംഗത്വം നേടിയിട്ടുമില്ലെങ്കില്‍ പ്രസ്തുത ജീവനക്കാര്‍ നിലവിലുള്ള രീതിയില്‍ ഫോം സി സമര്‍പ്പിച്ച് അംഗത്വം നേടേണ്ടതാണ്.
സര്‍വീസില്‍ നിന്നും വിരമിച്ച ജീവനക്കാരന്റെ അപേക്ഷ ഫോം നമ്പര്‍ 3ല്‍ ലഭിച്ചതിനു ശേഷം ഡ്രായിങ് ആന്റ് ഡിസ്‌ബേഴ്‌സിങ് ഓഫിസര്‍ ഈ വെബ്‌സൈറ്റില്‍ ജിഐഎസ് ക്ലെയിം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രവേശിച്ച് ആവശ്യപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കണം.
Next Story

RELATED STORIES

Share it