thrissur local

ഗ്രീന്‍ ഹാബിറ്റാറ്റ് ഹാചറിയില്‍ നിന്ന് 67 കടലാമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി

ചാവക്കാട്: അകലാട് കാട്ടിലെ പള്ളി ബീച്ചിലെ ഗുരുവായൂര്‍ ഗ്രീന്‍ ഹാബിറ്റാറ്റ് ഹാചറിയില്‍ നിന്ന് 67 കടലാമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി. നീണ്ട 47 രാവുകളിലെ കാത്തിരിപ്പിന് ശേഷമാണ് കടലാമക്കുഞ്ഞുങ്ങള്‍ മണ്ണിനടിയിലെ കൂട്ടില്‍ നിന്നും പുറത്തു വന്നത്. ഇനി രണ്ടു കൂട്ടിലെ 250ഓളം മുട്ടകള്‍ വിരിയാനുണ്ട്.
കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് കുഞ്ഞുങ്ങള്‍ കൂട്ടില്‍ നിന്നും പുറത്തു വന്ന് തുടങ്ങിയത് അവസാനത്തെ കുഞ്ഞ് പുലര്‍ച്ചെ 4 മണിയോടെ പുറത്തു വന്നു. ഗ്രീന്‍ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ ജെ ജെയിംസ്, ഫോട്ടോഗ്രാഫറായ സലീം ഐ ഫോക്കസ്, സീതിസാഹിബ് സ്‌കൂളിലെ ഹരിതസേന, ബോയ്‌സ് ഓഫ് അകലാട്, കടലാമ സംരക്ഷണ പ്രവര്‍ത്തകരായ ലത്തീഫ് നാങ്ങോട്ട്, നൗഷാദ് കൊട്ടിലിങ്ങല്‍, ഷെഹീര്‍, അഷ്‌ക്കര്‍, സുലൈമാന്‍, ഹരിത സേനാംഗങ്ങളായ അജ്മല്‍ എം, അഫ്‌സര്‍ കെ എ, അസ്‌ലം, ഷാക്കിര്‍ കെ ഐ എന്നിവരും സോഷ്യല്‍ ഫോറസ്ട്രി എസിഎഫ് പ്രേംചന്ദര്‍, ഉദ്യോഗസ്ഥരായ നന്ദകുമാര്‍ നേതൃത്വം നല്‍കി. അടുത്ത 15 ദിവസത്തിനുള്ളില്‍ എടക്കഴിയൂര്‍, പഞ്ചവടി എന്നിവിടങ്ങളിലെ കടലാമ കൂട്ടില്‍ നിന്നും കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങാനുണ്ട്.
Next Story

RELATED STORIES

Share it