ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്‌റ്റേഡിയം ഇനി മുതല്‍ കേരളത്തിന്റെ സ്‌പോര്‍ട്‌സ് ഹബ്

എം എം അന്‍സാര്‍

കഴക്കൂട്ടം: ഏഷ്യയിലെ ഏറ്റവും വലിയ സ്‌റ്റേഡിയങ്ങളിലൊന്നായ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം ഇനി മുതല്‍ കേരളത്തിന്റെ സ്‌പോര്‍ട്‌സ് ഹബ്. 50,000 പേര്‍ക്ക് ഒരേ സമയമിരുന്ന് കളി വീക്ഷിക്കാന്‍ കഴിയുന്നതിന് പുറമെ ഭക്ഷണശാലകള്‍, റീട്ടെയില്‍ പ്ലാസാ, മള്‍ട്ടിപ്ലക്‌സ്, പാര്‍ക്കിങ് സൗകര്യങ്ങള്‍, ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍, കണ്‍വെന്‍ഷന്‍ സെന്റര്‍, 40 മുറികളുള്ള ഫോര്‍ സ്റ്റാര്‍ സംവിധാനത്തോടെയുള്ള ക്ലബ്ബ് ഹൗസ്, നീന്തള്‍ കുളങ്ങള്‍, ടെന്നിസ് കോര്‍ട്ടുകള്‍ തുടങ്ങിയവ പൂര്‍ത്തീകരണത്തില്‍ എത്തിയതോടെയാണ് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം സംസ്ഥാനത്തിന്റെ സ്‌പോര്‍ട്‌സ് ഹബ്ബായി മാറിയത്.
രണ്ടു ലെവലുകളിലായി 5,800 ചതുരശ്ര മീറ്ററിലാണ് ഇ ന്‍ഡോര്‍ സ്‌പോര്‍ട്‌സ് ഫെസിലിറ്റി പൂര്‍ത്തീകരിച്ചത്.
പൂര്‍ണമായും ഫിഫ അനുശാസിക്കുന്ന രീതിയിലാണ് ഇ ന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ഫിഫ അനുശാസിക്കുന്ന പ്രത്യേക കോട്ടിങ് ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങളുടെ പ്രതലത്തില്‍ കൊടുത്തിട്ടുണ്ട്. രണ്ട് ലെവലുകളിലായി മൂന്ന് വോളിബോള്‍ കോര്‍ട്ട്, 12 ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്, മൂന്ന് ബാസ്‌കറ്റ്ബാള്‍ കോര്‍ട്ട് എന്നിവയുമുണ്ട്. ഇതുകൂടാതെ ടെന്നിസിനായി 20 കോര്‍ട്ടുകളും ഒരുക്കിയിട്ടുണ്ട്. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ ഓരോ കളിക്കും അതാത് അന്താരാഷ്ട്ര നിബന്ധനകള്‍ക്ക് അനുസൃതമായാണ് കളര്‍കോട്ടിങ് ചെയ്തിട്ടുള്ളത്. ഒപ്പം 500നും 600നുമിടയില്‍ ലക്‌സ് പ്രകാശം ലഭ്യമാക്കാനുള്ള അത്യാധുനിക സൗകര്യവുമുണ്ട്.
പാന്‍ട്രി, ശൗചാലയം, കളി സാധനങ്ങള്‍ സൂക്ഷിക്കാനുള്ള വിപുലമായ സൗകര്യവും ഇതിനുപുറമേ ലഭ്യമാക്കിയിട്ടുണ്ട്. ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങ ള്‍ക്ക് അനുബന്ധമായിട്ടുള്ള സ്‌പോര്‍ട്ട് ഹബ്ബില്‍ ഒളിംപിക് സൈസ് സ്വിമ്മിങ് പൂള്‍, മിനി സ്വിമ്മിങ് പൂള്‍, ലോകോത്തര നിലവാരത്തിലുള്ള ഒമ്പത് ലെയര്‍ ടെന്നിസ് കോര്‍ട്ട്, ആറ് ജിംനേഷ്യം, രണ്ടു സ്‌ക്വാഷ് കോര്‍ട്ടുകള്‍, യോഗയ്ക്കും എയ്‌റോബിക്‌സിനുമുള്ള സൗകര്യങ്ങ ള്‍ തലസ്ഥാനത്തിന്റെ സ്‌പോ ര്‍ട്‌സ് ഹബ്ബില്‍ ലഭ്യമാണ്.
ആരോഗ്യത്തിനും അതാത് മേഖലകളില്‍ പരിശീലനം ലഭിക്കുന്നതിനുമുള്ള സപോര്‍ട്‌സ് ഹബ്ബിന്റെ ക്ലബ്ബ് മെമ്പര്‍ഷിപ്പ് താമസിയാതെ അധികൃതര്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
കേരള യൂനിവേഴ്‌സിറ്റിയുടെ കൈവശമുള്ള 36 ഏക്കറിലാണ് ലോകോത്തര നിലവാരത്തെ മറികടക്കുന്ന രീതിയിലുളള സ്‌റ്റേഡിയവും അനുബന്ധ ഘടകങ്ങളുമുള്ള സ്‌പോര്‍ട്‌സ് ഹബ്ബ് സ്ഥിതിചെയ്യുന്നത്.
Next Story

RELATED STORIES

Share it