ഗ്രീക്ക് തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി 44 പേര്‍ മരിച്ചു

ഏദന്‍സ്: തുര്‍ക്കിയില്‍നിന്ന് ഈജിയന്‍ കടല്‍ വഴി ഗ്രീസിലേക്കു പോകുന്നതിനിടെ അഭയാര്‍ഥി ബോട്ടുകള്‍ അപകടത്തില്‍പ്പെട്ട് 20 കുഞ്ഞുങ്ങളുള്‍പ്പെടെ 44 പേര്‍ മരിച്ചു.
നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് ഗ്രീക്ക്, തുര്‍ക്കി തീരസേന അറിയിച്ചു. ഗ്രീക്ക് ഈജിയന്‍ ദ്വീപുകളായ ഫാര്‍മകോനിസി, കാലോലിംനോസ് എന്നിവയ്ക്കടുത്താണ് അപകടമുണ്ടായത്. 44 പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. ഹെലികോപ്ടര്‍ ഉപയോഗിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
ഭൂരിഭാഗം പേരും സിറിയന്‍ അഭയാര്‍ഥികളാണ്. ഈ വര്‍ഷം ഇതുവരെ 113 അഭയാര്‍ഥികള്‍ ഈജിയന്‍ കടലില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അന്താരാഷ്ട്ര കുടിയേറ്റസംഘടന അറിയിച്ചു.
ആയിരക്കണക്കിന് അഭയാര്‍ഥികളാണ് ദിവസംതോറും ഗ്രീക്ക് തീരത്തെത്തുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുന്നതിനുള്ള അഭയാര്‍ഥികളുടെ പ്രധാന സഞ്ചാരപാതയാണ് ഗ്രീസ്.
Next Story

RELATED STORIES

Share it