ഗ്രാമസഭാ തിരഞ്ഞെടുപ്പ്: ത്രിപുരയില്‍ ഇടതു മുന്നണിക്ക് വന്‍ ജയം

അഗര്‍ത്തല: ത്രിപുര ആദിവാസി മേഖല സ്വയംഭരണ ജില്ലാ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 90 ശതമാനം സീറ്റുകളും ഭരണകക്ഷിയായ ഇടതുപക്ഷമുന്നണി കരസ്ഥമാക്കി.
24നാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 587 ഗ്രാമസഭകളില്‍ 575 എണ്ണത്തിന്റെ ഫലം പുറത്തുവന്നപ്പോള്‍ 515ലും ഇടതുമുന്നണി വ്യക്തമായ ഭൂരിപക്ഷം നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി തമല്‍ മജുംദാര്‍ പറഞ്ഞു. കോണ്‍ഗ്രസ് 10ഉം ത്രിപുര തദ്ദേശ ജനകീയ മുന്നണി (ഐപിഎഫ്ടി) 24ഉം ത്രിപുര തദ്ദേശീയ നാഷനലിസ്റ്റ് പാര്‍ട്ടി (ഐഎന്‍പിടി) 14ഉം സഭകളില്‍ ഭൂരിപക്ഷം നേടി. ശേഷിച്ച സഭകള്‍ സ്വതന്ത്രര്‍ കൈയടക്കി.
59 ഗ്രാമസഭകളില്‍ ഇടതുമുന്നണി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം ആദിവാസി കൗണ്‍സില്‍ മേഖലകളില്‍ ഉള്‍പ്പെടുന്നതാണ്.
ജനസംഖ്യയുടെ മൂന്നില്‍ ഒന്ന് ആദിവാസി വിഭാഗങ്ങളാണ്. ഇവിടുത്തെ ഗ്രാമസഭകള്‍ ഗ്രാമപ്പഞ്ചായത്തുകള്‍ക്കു തുല്യമാണ്.
Next Story

RELATED STORIES

Share it