kozhikode local

ഗ്രാമപ്പഞ്ചായത്തുകളില്‍ മികച്ച പോളിങ്; കൂടുതല്‍ കായണ്ണയില്‍- 88.63 ശതമാനം

കോഴിക്കോട്: ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളില്‍ കനത്ത പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ഇരു മുന്നണികളും ബിജെപി, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവയും മല്‍സരിച്ചതാണ് പോളിങ് ശതമാനത്തില്‍ വര്‍ധന ഉണ്ടാവാന്‍ കാരണം.
കായണ്ണ ഗ്രാമപ്പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. 88. 63 ശതമാനം. 87.16 ശതമാനവുമായി ചെറുവണ്ണൂരാണ് തൊട്ടുപിന്നില്‍. ഏറ്റവും കുറവ് ചെക്യാട് ഗ്രാമപ്പഞ്ചായത്തിലാണെങ്കിലും അവിടെയും 75.01 ശതമാനം പോളിങ് നടന്നു. ഗ്രാമപ്പഞ്ചായത്തുകളിലെ വോട്ടിങ് നില. പഞ്ചായത്ത്, ശതമാനം എന്ന ക്രമത്തില്‍. അഴിയൂര്‍: 77.02, ചോറോട് : 81.83, ഏറാമല: 80.74, ഒഞ്ചിയം: 82.09, ചെക്യാട് : 75.01, പുറമേരി: 83.47, തൂണേരി: 78.96, വളയം: 81.00, വാണിമേല്‍: 77.01, എടച്ചേരി: 80.7, നാദാപുരം: 77.55, കുന്നുമ്മല്‍: 82.55, വേളം: 80.88, കായക്കൊടി: 80.48, കാവിലുംപാറ: 82.98, കുറ്റിയാടി: 82.18, മരുതോങ്കര: 85.12, നരിപ്പറ്റ: 82.4, ആയഞ്ചേരി: 81.5, വില്യാപ്പളളി: 81.93, മണിയൂര്‍: 84.23, തിരുവളളൂര്‍: 81.2, തുറയൂര്‍: 85.26, കീഴരിയൂര്‍: 86.55, തിക്കോടി: 78.79, മേപ്പയ്യൂര്‍: 86.53, ചെറുവണ്ണൂര്‍: 87.16, നൊച്ചാട്: 85.68, ചങ്ങരോത്ത്: 84.41, കായണ്ണ: 88.63, കൂത്താളി: 85.45, പേരാമ്പ്ര: 85.81, ചക്കിട്ടപ്പാറ: 85.07, ബാലുശ്ശേരി: 85.5, നടുവണ്ണൂര്‍: 84.82, കോട്ടൂര്‍: 85.82, ഉള്ള്യേരി: 86.29, ഉണ്ണികുളം: 81.84, പനങ്ങാട് : 86.07, കൂരാച്ചുണ്ട് : 76.73, ചേമഞ്ചേരി: 80.95, അരിക്കുളം: 84.28, മൂടാടി: 82.68, ചെങ്ങോട്ടുകാവ് : 83.25, അത്തോളി: 84.74, കക്കോടി: 86.81, ചേളന്നൂര്‍: 86.03, കാക്കൂര്‍: 84.81, നന്മണ്ട: 85.87, നരിക്കുനി: 84.33, തലക്കുളത്തൂര്‍: 85.99, തിരുവമ്പാടി: 80.8, കൂടരഞ്ഞി: 81.9, കിഴക്കോത്ത് : 82.12, മടവൂര്‍: 82.63, പുതുപ്പാടി:80.29, താമരശ്ശേരി: 80.59, ഓമശ്ശേരി: 82.63, കട്ടിപ്പാറ: 84.7, കോടഞ്ചേരി: 79.91, കൊടിയത്തൂര്‍: 84.68, കുരുവട്ടൂര്‍: 84.99, മാവൂര്‍: 84.73, കാരശ്ശേരി: 86.54, കുന്ദമംഗലം: 84.84, ചാത്തമംഗലം: 82.43, പെരുവയല്‍: 85.29, പെരുമണ്ണ:86.3, കടലുണ്ടി: 81.18, ഒളവണ്ണ: 83.99.
Next Story

RELATED STORIES

Share it