ഗ്രനേഡ് പൊട്ടികംപോഡിയയില്‍ 2 കുട്ടികള്‍ മരിച്ചു

നോംപെന്‍: കളഞ്ഞുകിട്ടിയ ഗ്രനേഡ് ഉപയോഗിച്ച് കളിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ കംപോഡിയയില്‍ രണ്ടു കുട്ടികള്‍ മരിച്ചു. 12ഉം 14ഉം വയസ്സുള്ള ഒരു കുടുംബത്തിലെ രണ്ടു കുട്ടികളാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന മൂന്നാമത്തെ കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
സെന്‍ട്രല്‍ കാംപോങില്‍ പക്ഷികളെ വേട്ടയാടുന്നതിനിടെ വെള്ളിയാഴ്ച ലഭിച്ച പഴയ ഗ്രനേഡാണ് അപകടം വരുത്തിയത്. മഴു ഉപയോഗിച്ച് ഗ്രനേഡ് വെട്ടിപ്പൊളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കുഴിബോംബുകള്‍ ഉള്ള രാജ്യങ്ങളിലൊന്നാണ് കംപോഡിയ. 1960നും 1990നും ഇടയിലുണ്ടായ സംഘര്‍ഷങ്ങളിലാണ് വ്യാപകമായി കുഴിബോംബുകള്‍ പാകപ്പെട്ടത്.
Next Story

RELATED STORIES

Share it