malappuram local

ഗ്യാസ് ഏജന്‍സി ഉടമയുടെ കൊല: വിസ്താരം ഇന്ന് ആരംഭിക്കും; കേസിലെ ഒന്നാം പ്രതി ഭാര്യ ജ്യോതി

മഞ്ചേരി: വളാഞ്ചേരി വെണ്ടല്ലൂരില്‍ ഗ്യാസ് ഏജന്റ് കൊല്ലപ്പെട്ട കേസിന്റെ വിസ്താരം ഇന്ന് ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. വളാഞ്ചേരി കൊട്ടാരം ആലിന്‍ ചുവട്ടിലെ ഗ്യാസ് ഏജന്റും പെട്രോള്‍ പമ്പ് നടത്തിപ്പുകാരനുമായിരുന്ന കൊച്ചി എളമക്കര കുറ്റിക്കാട്ടില്‍ വിനോദ് കുമാര്‍(54) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ജ്യോതി എന്ന ജസീന്ത ജോര്‍ജ്ജ്(56) ഒന്നാം പ്രതിയും കൊച്ചി എളമക്കര മാമംഗലം ക്രോസ് റോഡ് നമ്പ്രത്ത് മുഹമ്മദ് യൂസുഫ് എന്ന സജീദ്(51)രണ്ടാം പ്രതിയുമാണ്.
73 സാക്ഷികളുള്ള കേസില്‍ വിനോദ്കുമാറിന്റെ മാതാവ് രാധ, സഹോദരങ്ങളായ ഷൈലജ പ്രസാദ്, സുജ വേണുഗോപാല്‍ എന്നിവരെ ഇന്ന് ജഡ്ജി എംആര്‍ അനിത മുമ്പാകെ വിചാരണ ചെയ്യും. വിനോദ് കുമാറിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ മറ്റൊരു സ്ത്രീയുടെ കുഞ്ഞിന് ലഭിക്കുമോയെന്ന ഭീതിയാണ് ജ്യോതിയെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണ് പ്രോസിക്യുഷന്‍ കേസ്. 2015 ഒക്ടോബര്‍ 9ന് പുലര്‍ച്ചെ വെണ്ടല്ലൂരിലെ വാടക വീട്ടിലാണ് വിനോദ്കുമാര്‍ വെട്ടേറ്റു മരിച്ചത്. രണ്ടാം പ്രതി യുസുഫുമായി ഗൂഢാലോചന നടത്തിയാണ് ജ്യോതി കൊലപാതകം ആസുത്രണം ചെയ്തത്. വിനോദ്കുമാര്‍ കൊല്ലപ്പെടുന്നതിന്റെ തലേദിവസം പ്രതിയെ വളാഞ്ചേരിയിലെ വീട്ടിലെത്തിച്ചശേഷം വിനോദ്കുമാര്‍ ഉറങ്ങിയെന്ന് ഉറപ്പുവരുത്തുകയും യൂസുഫ് കത്തി ഉപയോഗിച്ച് വിനോദിന്റെ കഴുത്തിനും നെഞ്ചിനും വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
വളാഞ്ചേരി സിഐ കെജി സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൊച്ചി സിറ്റി പോലിസിന്റെ സഹായത്താല്‍ പിറ്റേദിവസം പുലര്‍ച്ചെ 5.30 ഓടെ പ്രതിയെ പിടികൂടുകയും ചെയ്തു.
മലപ്പുറം എസ്പി ദേബേഷ്‌കുമാര്‍ ബെഹ്‌റ, തിരൂര്‍ ഡിവൈഎസ്പി ടി സി വേണുഗോപാല്‍, എഎസ്‌ഐ സി പി ഇഖ്ബാല്‍, ജയപ്രകാശ്, മുരളി, ഷറഫൂദ്ദീന്‍, രാജേഷ്, പ്രമോദ്, അബ്ദുല്‍ അസീസ്, തൃക്കാക്കര അസി. കമ്മീഷനറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡംഗങ്ങളായ തിലകരാജ്, വിനായകന്‍, ബേസില്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it