kasaragod local

ഗോവിന്ദപൈ മെമ്മോറിയല്‍ സാംസ്‌കാരിക കേന്ദ്രം ഉദ്ഘാടനം മാര്‍ച്ച് അഞ്ചിന്

മഞ്ചേശ്വരം: രാഷ്ട്രകവി ഗോവിന്ദപൈയുടെ സ്മരണാര്‍ത്ഥം കേരള-കര്‍ണാടക സര്‍ക്കാറുകള്‍ സംയുക്തമായി നിര്‍മിക്കുന്ന ഗോവിന്ദപൈ മെമ്മോറിയല്‍ സാംസ്‌കാരിക കേന്ദ്രം ഗിളിവിണ്ടു മാര്‍ച്ച് അഞ്ചിന് ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് അഞ്ച്, ആറ് തീയ്യതികളിലായാണ് ഉദ്ഘാടന പരിപാടി നടക്കുക. മുന്‍കേന്ദ്ര മന്ത്രി വീരപ്പ മൊയ്‌ലിയുടെ അധ്യക്ഷതയില്‍ കവിയുടെ ഭവനത്തില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
ഗോവിന്ദപൈയുടെ സ്മരണയ്ക്കായി കവിയുടെ വീടിനോട് ചേര്‍ന്നാണ് ഭവനിക ഓഡിറ്റോറിയം പണികഴിപ്പിച്ചിട്ടുള്ളത്. കവിയുടെ വീട് പുതുക്കി പണിത് കവി സ്മാരകമായി സൂക്ഷിക്കും. കവിയുടെ വീടും ഭവനിക ഓഡിറ്റോറിയവുമാണ് ഉദ്ഘാടനം ചെയ്യുന്നത്. കേരള, കര്‍ണാടക മുഖ്യമന്ത്രിമാര്‍, സാംസ്‌കാരിക വകുപ്പ് മന്ത്രിമാര്‍, കലക്ടര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കും. കവിയുടെ പുസ്തകങ്ങള്‍ എന്‍ഐസിയുടെ സഹകരണത്തോടെ ഡിജിറ്റലൈസ് ചെയ്ത് കവിഭവനത്തില്‍ സൂക്ഷിക്കും.
കൂടാതെ ആറ് അടിയോളം ഉള്ള പിത്തള പ്രതിമ കവി ഗൃഹത്തിന്റെ പൂമുഖത്ത് സ്ഥാപിക്കും.
എഡിഎം എച്ച് ദിനേശന്‍, മാനേജിങ് ട്രസ്റ്റി ഡി കെ ചൗട്ട, ട്രസ്റ്റ് സെക്രട്ടറി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ ടി ശേഖര്‍, ജോയിന്റ് സെക്രട്ടറി എം ജെ കിണി, ടെക്‌നിക്കല്‍ ഡയറക്ടര്‍ തേജോമയ, ഹുസൂര്‍ ശിരസ്തദാര്‍ ജയലക്ഷ്മി്, ബി വി കക്കില്ലായ, ട്രസ്റ്റികളായ കെ ആര്‍ ജയാനന്ദ, ഡോ. രാമാനന്ദ ബനാരി, തഹസില്‍ദാര്‍ ശശിധര ഷെട്ടി, പി ആര്‍ സുഭാഷ് ചന്ദ്ര കണ്വതീര്‍ത്ഥ, നിര്‍മിതി കേന്ദ്രം എന്‍ജിനീയര്‍ സുന്ദരേശന്‍, എക്‌സിക്യുട്ടീവ് സെക്രട്ടറി പി ജി തോമസ്, തുളു അക്കാദമി ചെയര്‍മാന്‍ സുബ്ബണ്ണ റൈ, ആര്‍ ഭരതാന്ത്രി, സത്യനാരായണ തന്ത്രി സംബന്ധിച്ചു.
Next Story

RELATED STORIES

Share it