ഗോവയെ വീഴ്ത്തി കൊല്‍ക്കത്ത തലപ്പത്ത് (4-0)

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ എഫ്‌സി ഗോവയെ എതിരില്ലാത്ത നാലു ഗോളിന് പരാജയപ്പെടുത്തി നിലവിലെ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് കയറി.
സമീഗ് ഡോട്ടി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ബോര്‍ജ ഫെര്‍ണാണ്ടസും ഇയാന്‍ ഹ്യൂമും ഓരോ തവണ കൊല്‍ത്തന്‍ ഗോള്‍ നേട്ടത്തില്‍ പങ്കാളിയായി. ജയത്തോടെ ഗോവയെ പിന്തള്ളിയ കൊല്‍ക്കത്ത 20 പോയിന്റുമായാണ് ലീഗില്‍ ഒന്നാംസ്ഥാനത്തെത്തിയത്.
Next Story

RELATED STORIES

Share it