ഗോവന്‍ ടീം സഹ ഉടമയ്ക്ക് മര്‍ദ്ദനം; എലാനോ അറസ്റ്റില്‍

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിലെ കിരീടനേട്ടത്തിനു പിന്നാലെ ക്യാപ്റ്റനും മാര്‍ക്വി താരവുമായ എലാനോ ബ്ലൂമര്‍ അറസ്റ്റിലായി. ചെന്നൈയ്ന്‍ ടീമിന്റെ ആഹ്ലാദപ്രകടനത്തിനിടെ എഫ്‌സി ഗോവ ടീം സഹ ഉടമ ദത്തരാജ് സല്‍ഗോക്കറിനെ കൈയേറ്റം ചെയ്തതിനാണ് എലാനോയെ അറസ്റ്റ് ചെയ്തത്.
ടീമിന്റെ വിജയത്തിനു ശേഷം മൈതാനത്ത് നടന്ന ആഹ്ലാദ പ്രകടനത്തിനിടെ ഗോവ ന്‍ ടീമിനെ കളിയാക്കിയത് ചോദ്യം ചെയ്തതിനാണ് ദത്തരാജിനെ മര്‍ദ്ദിച്ചത്.
അര്‍ധരാത്രിയോടെയാണ് എലാനോയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തു മഡ്ഗാവ് പോലിസ് സ്‌റ്റേഷനിലെത്തിച്ച ശേഷം താരത്തെ ജാമ്യത്തില്‍ വിട്ടയച്ചു. 341, 323, 504 വകുപ്പുകള്‍ പ്രകാരമാണ് താരത്തിനെതിരേ കെസെടുത്തത്. ശേഷം തിങ്കളാഴ്ച പുലര്‍ ച്ചെയോടെ താരം നാട്ടിലേക്കു മടങ്ങുകയും ചെയ്തു.
Next Story

RELATED STORIES

Share it