ഗോവധം നിരോധിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍: കേന്ദ്രമന്ത്രി സാധ്വി

കൊല്‍ക്കത്ത: ഗോവധം നിരോധിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി. മാട്ടിറച്ചിയല്ലാതെ രാജ്യത്ത് ധാരാളം ഭക്ഷ്യവസ്തുക്കളുണ്ടെന്നും മന്ത്രി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ഗോവധവും മാട്ടിറച്ചി ഭക്ഷിക്കുന്നതും രാജ്യത്ത് നടക്കാന്‍ പാടില്ലാത്തതാണ്. ബഹുമാനം ആഗ്രഹിക്കുന്നവര്‍ അത് തിരിച്ചുനല്‍കുകയും വേണം. ഗോവധം നിരോധിക്കാത്ത സംസ്ഥാനമാണ് പശ്ചിമബംഗാള്‍. അസഹിഷ്ണുതയ്‌ക്കെതിരേ രാജ്യത്തുയര്‍ന്ന പ്രക്ഷോഭങ്ങള്‍ ബിഹാര്‍ തിരഞ്ഞെടുപ്പിനെ മുന്നില്‍കണ്ട് ബിജെപിയെ താറടിച്ചു കാണിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും മന്ത്രി ആരോപിച്ചു. ബിഹാറിലെ അഞ്ചു മുതല്‍ പത്തു ശതമാനം വരെയള്ള നിഷ്പക്ഷ വോട്ടുകളാണ് നിര്‍ണായകമായത്. കേന്ദ്രത്തില്‍ അധികാരമേറ്റതിനു ശേഷം ഞങ്ങള്‍ നിരവധി സീറ്റുകളില്‍ ജയിച്ചിട്ടുണ്ട്. മന്ത്രി കൂട്ടിച്ചേര്‍ത്തു. എഴുത്തുകാര്‍ അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച് പ്രതിഷേധിച്ച കാര്യത്തെപ്പറ്റി ചോദിച്ചപ്പോള്‍ താന്‍ എഴുത്തുകാരെ ബഹുമാനിക്കുന്നുണ്ടെന്നും അവാര്‍ഡുകള്‍ രാഷ്ട്രം അവര്‍ക്കു നല്‍കുന്ന ആദരവാണെന്നും അതു തിരിച്ചുനല്‍കുന്നത് രാഷ്ട്രത്തെ അപമാനിക്കലാണെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
ദാദ്രി സംഭവം സംസ്ഥാനത്തിന്റെ ക്രമസമാധാനപ്രശ്‌നമാണെന്നും മന്ത്രി പ്രതികരിച്ചു.
പാരിസ് ആക്രമണത്തെക്കുറിച്ച് യുപി മന്ത്രി അസംഖാന്റെ പ്രസ്താവനയെ മന്ത്രി വിമര്‍ശിച്ചു. പാകിസ്താനെയും ഐഎസിനെയും പിന്തുണച്ചു സംസാരിക്കുന്നവരെ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it