ഗോള്‍ വര്‍ഷിച്ച് ഇന്ത്യ സെമിയില്‍

ക്വലാലംപൂര്‍: ഗോള്‍മഴ പെയ്യിച്ച് ഇന്ത്യന്‍ യുവനിര ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി ടൂര്‍ണമെ ന്റിന്റെ സെമി ഫൈനലിലേക്കു കുതിച്ചു.
പൂള്‍ എ മല്‍സരത്തില്‍ ഒമാനെ ഏകപക്ഷീയമായ ഒമ്പതു ഗോളുകള്‍ക്കാണ് ഇന്ത്യ മുക്കിയത്. ഹര്‍മന്‍പ്രീത് സിങിന്റെ ഹാട്രിക്കാണ് ഇന്ത്യക്ക് വമ്പന്‍ ജയം സമ്മാനിച്ചത്.
ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ജയം കൂടിയായിരുന്നു ഇത്. നേരത്തേ ജപ്പാനെ 2-1നും ആതിഥേയരായ മലേസ്യയെ 5-4നും ചൈനയെ 4-1നുമാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. നാളെ നടക്കുന്ന സെമി ഫൈനലില്‍ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്‍.
ഒമാനെതിരേ തികച്ചും ഏകപക്ഷീയമായിരുന്നു ഇന്ത്യന്‍ വിജയം. കളി തുടങ്ങി അരമണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ആറു ഗോളുകള്‍ എതിര്‍ വലയില്‍ അടിച്ചുകയറ്റി ഇന്ത്യ ജയമുറപ്പിച്ചിരുന്നു.
ഹര്‍മന്‍പ്രീതിന്റെ ഹാട്രിക് കൂടാതെ അര്‍മാന്‍ ഖുറേശി, ഗു ര്‍മന്ദ് സിങ്, സാന്ത സിങ്, മന്‍ദീപ് സിങ് ജൂനിയര്‍, ക്യാപ്റ്റന്‍ ഹ ര്‍ജീത് സിങ്, മുഹമ്മദ് ഉമര്‍ എന്നിവരും ഓരോ തവണ ഇന്ത്യക്കായി ലക്ഷ്യംകണ്ടു.
Next Story

RELATED STORIES

Share it