Flash News

ഗോധ്ര തീവെപ്പ് ബി.ജെ.പി ആസൂത്രണം ചെയ്തതായിരുന്നുവെന്ന് പട്ടേല്‍ സമുദായ നേതാവ്

ഗോധ്ര തീവെപ്പ് ബി.ജെ.പി ആസൂത്രണം ചെയ്തതായിരുന്നുവെന്ന് പട്ടേല്‍ സമുദായ നേതാവ്
X
GODHRA

അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിന് കാരണമായ ഗോധ്രയിലെ തീവണ്ടിയ്ക്ക് തീവെച്ച സംഭവം ബി.ജെ.പി ആസൂത്രണം ചെയ്തതായിരുന്നുവെന്ന് പട്ടേല്‍ സമുദായ നേതാവ് രാഹുല്‍ ദേശായി. കലാപം നടന്നതിന്റെ അടുത്ത വര്‍ഷം നടക്കേണ്ട സംസ്ഥാന തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാനായിരുന്നു കലാപം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഗോധ്ര സംഭവും നടന്നില്ലായിരുന്നെങ്കില്‍ മോഡി വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തില്ലായിരുന്നുവെന്നും പട്ടേല്‍ സമുദായ നേതാവ് പറയുന്നു.

2002ല്‍ സബര്‍മതി എക്‌സ്പ്രസ്സ് തീവെപ്പില്‍ മരണപ്പെട്ട 59പേര്‍ മുസ് ലിംകളായിരുന്നോ അല്ലയോ എന്നകാര്യം തനിക്കറിയില്ല. എന്നാല്‍, തീവെപ്പ് ബിജെപി ആസൂത്രണം ചെയ്തതായിരുന്നു എന്നത് എനിക്കറിയാമെന്നും ദേശായി പറഞ്ഞു.

[related]
Next Story

RELATED STORIES

Share it