Flash News

ഗോധ്ര തീവെപ്പ്: പ്രധാന പ്രതിയെന്ന് ആരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തു

ഗോധ്ര തീവെപ്പ്:  പ്രധാന പ്രതിയെന്ന് ആരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തു
X
godhra railway station

2002ലെ ഗുജറാത്ത് കലാപത്തിന് കാരണമായ ഗോധ്രയിലെ തീവണ്ടിയ്ക്ക് തീവെച്ച സംഭവത്തില്‍ പ്രധാന പ്രതിയെന്ന് ആരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ എടിഎസ് ആണ് 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഫാറൂഖ് ഭാന എന്നയാളെ അറസ്റ്റ് ചെയ്തത്. മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലറായ ഇദ്ദേഹമാണ് ഗോദ്രയില്‍ സബര്‍മതി എക്‌സ്പ്രസ് തീയിട്ട സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്നാണ് ഗുജറാത്ത് പോലീസിന്റെ കുറ്റപത്രം ആരോപിക്കുന്നത്.

[related] ഗോദ്രയിലെ ഒരു ഗസ്റ്റ് ഹൗസില്‍ 2002 ഫെബ്രുവരി 27ന് നടന്ന ഒരു യോഗത്തിലാണ് ഗൂഡാലോചന നടന്നതെന്നും അതില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നുവെന്നുമാണ് പോലീസ് ഭാഷ്യം. മധ്യ ഗുജറാത്തിലെ കലോല്‍ ടോള്‍ നാകക്ക് സമീപത്ത് നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
അതേസമയം, ഗോധ്രയിലെ തീവണ്ടിയ്ക്ക് തീവെച്ച സംഭവം ബി.ജെ.പി ആസൂത്രണം ചെയ്തതായിരുന്നുവെന്ന് പട്ടേല്‍ സമുദായ നേതാവ് രാഹുല്‍ ദേശായി നേരത്തെ വ്യക്തമാക്കിയിരുന്നു. കലാപം നടന്നതിന്റെ അടുത്ത വര്‍ഷം നടക്കേണ്ട സംസ്ഥാന തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാനായിരുന്നു കലാപം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും
ഗോധ്ര സംഭവും നടന്നില്ലായിരുന്നെങ്കില്‍ മോഡി വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തില്ലായിരുന്നുവെന്നും പട്ടേല്‍ സമുദായ നേതാവ് വ്യക്തമാക്കിയിരുന്നു.
2002ല്‍ സബര്‍മതി എക്‌സ്പ്രസ്സ് തീവെപ്പില്‍ മരണപ്പെട്ട 59പേര്‍ മുസ് ലിംകളായിരുന്നോ അല്ലയോ എന്നകാര്യം തനിക്കറിയില്ല. എന്നാല്‍, തീവെപ്പ് ബിജെപി ആസൂത്രണം ചെയ്തതായിരുന്നു എന്നത് എനിക്കറിയാമെന്നും ദേശായി പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it