ഗോഡ്‌സെയെ പിടികൂടിയ ധീരന്റെ വിധവയ്ക്ക് 5 ലക്ഷം സഹായം

ഗോഡ്‌സെയെ പിടികൂടിയ ധീരന്റെ  വിധവയ്ക്ക് 5 ലക്ഷം സഹായം
X
naik-wife-final

ഭുവനേശ്വര്‍: മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയെ പിടികൂടിയ രഘുനായകിന്റെ ഭാര്യക്ക് 33 വര്‍ഷത്തിനുശേഷം സര്‍ക്കാര്‍ സഹായം. രഘുനായകിന്റെ ഭാര്യ മണ്ഡോ ദരി നായകിന് അഞ്ചു ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കൈമാറി.
മഹാത്മാഗാന്ധി വെടിയേറ്റ് വീണ ഡല്‍ഹി ബിര്‍ളാ ഹൗസില്‍ പൂന്തോട്ട പരിചാരകനായിരുന്നു രഘുനായക്. ഗാന്ധിയുടെ ജീവന്‍ രക്ഷിക്കാനായില്ലെങ്കിലും ഗോഡ്‌സെയെ പിടികൂടിയത് അദ്ദേഹമായിരുന്നു. 1983ലാണ് നായക് മരിച്ചത്. വിധവയായ മണ്ഡോദരി നായക് തന്റെ മകളുടെ കൂടെയാണു താമസം.
രഘുനായകിന്റെ ധീരതയ്ക്ക് അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് അദ്ദേഹത്തിന് 500 രൂപ സമ്മാനിച്ചിരുന്നു. ഒഡീഷയിലെ കേന്ദ്രപാറ ജില്ലക്കാരനായിരുന്നു നായക്.
Next Story

RELATED STORIES

Share it