Flash News

ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിവസം ബലിദാന്‍ ദിവസ് ആയി ആചരിക്കും

ന്യൂഡല്‍ഹി: നാഥുറാം ഗോഡ്‌സെയുടെ തൂക്കിലേറ്റിയ നവംബര്‍ 15ന് ബലിദാന്‍ ദിവസ് ആചരിക്കുമെന്ന് ഹിന്ദു മഹാസഭ.മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന ഗോഡ്‌സെയെ നവംബര്‍ 15ന് അംമ്പാല ജയിലിലാണ് തൂക്കിലേറ്റിയത്. ഗോഡ്‌സെയെ ആദരിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ഹിന്ദുമഹാസഭ ക്ഷേത്രം പണിയുമെന്ന് പ്രഖ്യാപിച്ചിരുന്നു.

രാജ്യവ്യാപകമായി ബലിദാന്‍ ദിവസ് ആചരിക്കണമെന്ന് മഹാസഭാ പ്രസിഡന്റ് ചന്ദ്രപ്രകാശ് കൗശികാണ് നിര്‍ദേശം നല്‍കിയത്.ഗാന്ധിജിയേക്കാള്‍ കൂടുതല്‍ രാജ്യസ്‌നേഹമുള്ള വ്യക്തിയാണ് ഗോഡ്‌സെ.

രാജ്യത്തെ ഭൂരിഭാഗം ആളുകളും അങ്ങിനെയാണ് വിശ്വസിക്കുന്നത്. എന്തുകൊണ്ട് ഗോഡ്‌സെ ഗാന്ധിജിയെ കൊലപ്പെടുത്തി എന്നതിനെ കുറിച്ച് ജനങ്ങള്‍ക്ക് ചിന്തിക്കാനും കൂടിയുള്ള അവസരമാണ് ബലിദാന്‍ ദിവസ് എന്നും അദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം പ്രചാരണ യാത്രകള്‍ സംഘടിപ്പിക്കുമെന്നും അദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it