ഗെയില്‍: ജനങ്ങളോടുള്ള വെല്ലുവിളി- കെ എം അഷ്‌റഫ്

തിരുവനന്തപുരം: രണ്ട് വര്‍ഷത്തിനുള്ളില്‍ ഗെയില്‍ പൈപ്പ്‌ലൈന്‍ പൂര്‍ത്തീകരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വോട്ടുചെയ്ത് അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്. അധികാരം ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ജനങ്ങളുടെ ആശങ്കയും ഭയപ്പാടും പരിഗണിക്കാതെ കുത്തകകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി, കോര്‍പറേറ്റുകളെ പ്രീണിപ്പിക്കുന്ന നിലപാടെടുത്ത കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ നിന്നും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരില്‍ നിന്നും ഒട്ടും ഭിന്നമല്ല തങ്ങളെന്ന് തെളിയിച്ചിരിക്കുകയാണ്. ജനങ്ങളുടെ ഭയാശങ്ക അകറ്റാതെ സര്‍ക്കാരിന്റെ ധൃതിപിടിച്ചുള്ള തീരുമാനത്തിനെതിരേ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെ എം അഷ്‌റഫ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.



Next Story

RELATED STORIES

Share it