Ramadan Special

ഗുഹാ മുഖത്തവതരിച്ച ജ്ഞാനോദയം

ഗുഹാ മുഖത്തവതരിച്ച ജ്ഞാനോദയം
X
ramadanറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ അനാചാരങ്ങളും അക്രമങ്ങളും കൊടി കുത്തി വാഴുന്ന കാലം. കൈയ്യൂക്കായിരുന്നു മതം. ദുര്‍ബലരുടെയും അഗതികളുടെയും ജീവനോ സ്വത്തിനോ യാതൊരു സുരക്ഷിതത്വവുമുണ്ടായിരുന്നില്ല. മാനഹാനി ഭയന്ന് പെണ്‍കുട്ടികള്‍ ചെറുപ്പത്തിലേ ജീവനോടെ കുഴിച്ചുമൂടപ്പെട്ടിരുന്നു. മദ്യവും മദിരാക്ഷിയും ഗോത്ര താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നടത്തപ്പെട്ടിരുന്ന യുദ്ധങ്ങളുമായിരുന്നു അവരുടെ ജീവിതം നിയന്ത്രിച്ചിരുന്നത്.
ലോക രക്ഷിതാവായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിനു വേണ്ടി പ്രവാചകനായ ഇബ്‌റാഹീം പണി കഴിപ്പിച്ച കഅ്ബാലയത്തെ പോലും അവര്‍ വിഗ്രഹങ്ങളാല്‍ മലീമസമാക്കി .ഈ വിഗ്രഹങ്ങള്‍ക്ക് ഇതര അറബി ഗോത്രങ്ങള്‍ അര്‍പ്പിക്കുന്ന നേര്‍ച്ചകളും വഴിപാടുകളും തങ്ങള്‍ക്കുളള വരുമാന മാര്‍ഗമാക്കി ഖുറൈശികള്‍ അടിച്ചു മാറ്റിയിരുന്നു. കഅ്ബയുടെ പരിപാലകര്‍ എന്ന നിലയില്‍ ഖുറൈശികള്‍ക്ക് അറബിഅനറബി സമൂഹങ്ങളിലുണ്ടായിരുന്ന മേല്‍ക്കോയ്മ അവരുടെ കച്ചവട മാര്‍ഗങ്ങളെ സുരക്ഷിതമാക്കി. എന്നാല്‍ സാമ്പത്തിക സുസ്ഥിതി സമൂഹത്തിലെ സമ്പന്നര്‍ക്കു മാത്രമായിരുന്നു.  പാവപ്പെട്ടവരുടെയും അനാഥരുടെയും ജീവിതം ക്‌ളേശ നിബിഡമായി തുടര്‍ന്നു. അനാഥകളുടെ സ്വത്ത് അപഹരിക്കപ്പെട്ടു. സ്ത്രീകള്‍ക്കാവട്ടെ അനന്തരവകാശ സ്വത്തില്‍ ഓഹരിയേ ഉണ്ടായിരുന്നില്ല. അനിയന്ത്രിതമായ ബഹുഭാര്യത്വം നിലവിലുണ്ടായിരുന്ന സമൂഹത്തില്‍ ഭര്‍ത്താവു മരിച്ച സ്തീകളെ അയാളുടെ പുത്രന്‍മാര്‍ മറ്റു ദായധന വസ്തുക്കളോടൊപ്പം വീതം വെച്ചെടുത്തു.
അറേബ്യന്‍ സമൂഹത്തെയും മക്കാനിവാസികളെയും മുച്ചൂടും ഗ്രസിച്ചിരുന്ന ഈ അന്ധകാരത്തിനിടയിലും വെട്ടിത്തിളങ്ങിയിരുന്ന നന്മയുടെ ചില മരതകല്ലുകള്‍ ഉണ്ടായിരുന്നു. ചുറ്റുപാടും നടമാടി കൊണ്ടിരുന്ന അത്യാചാരങ്ങളില്‍ മനം നൊന്ത് തങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ മാര്‍ഗത്തെ വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നവരായിരുന്നു അവര്‍. ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിവില്ലാത്ത ;തങ്ങളുടെ കരങ്ങള്‍ തന്നെ സൃഷ്ടിച്ച വിഗ്രഹങ്ങളെ വണങ്ങുന്നതും അവക്ക് നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കുന്നതും കൈയ്യൂക്കുളളവന്‍ ദുര്‍ബലനെ അടിച്ചമര്‍ത്തുന്നതുമായ സാമൂഹികവ്യവസ്ഥിതി അവരില്‍ മടുപ്പുളവാക്കി.
സത്യാന്വേഷകരായി ദൂരദിക്കുകളിലേക്ക്്ു യാത്ര തിരിച്ച അവരില്‍ ചിലര്‍ ക്രിസ്തു മതം സ്വീകരിച്ചു. എന്നാല്‍ ദൈവീക വേദങ്ങളില്‍ കൈ കടത്തി അവയെ വികൃതമാക്കുകയും പൗരോഹിത്യ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മതത്തെ മാറ്റി മറിക്കുകയും ചെയ്ത െ്രെകസ്തവത പലരെയും തൃപ്തരാക്കിയില്ല. വിഗ്രഹാരാധനയുടെയും സാമൂഹിക തിന്മകളുടെയും ഗ്രഹണം സമ്മാനിച്ച  ഇരുട്ടില്‍ അസ്വസ്ഥരായ യുവാക്കളില്‍ ഒരാളായിരുന്നു ഖുറൈശി ഗോത്രത്തില്‍ പിറന്ന അബ്ദുല്ലയുടെ മകന്‍ മുഹമ്മദ്. വിഗ്രഹാരാധനയുടെയോ മററു സാമൂഹിക ദുരാചാരങ്ങളുടേയോ കറയുടെ ലാഞ്ചന പോലും അദ്ദേഹത്തിലുണ്ടായിരുന്നില്ല. സദ്ഗുണ സമ്പന്നനും വിശ്വസ്തനുമായി അറിയപ്പെട്ട അദ്ദേഹം തന്റെ ചുറ്റുപാടുമുളള ദുരവസ്ഥയില്‍ ദുഖിതനായിരുന്നു.
സമ്പന്നയും വര്‍ത്തക പ്രമാണിയുമായിരുന്ന ഖദീജയുമായുളള വിവാഹം മുഹമ്മദിന് ദൈനംദിന ജീവിത വ്യവഹാരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരീക്കേണ്ട സാഹചര്യമില്ലാതാക്കി. വയസ് നാല്‍പതിനോടടുത്തു തുടങ്ങി. മുഹമ്മദ് കൂടുതല്‍ അധ്യാത്മിക ചിന്തയിലേക്കു നീങ്ങി. അക്കാലത്ത് അധ്യാത്മിക ചിന്തയുളള അറബികള്‍ക്കിടയിലുണ്ടായിരുന്ന പതിവനുസരിച്ച് എല്ലാ വര്‍ഷവും നിശ്ചിത ദിവസങ്ങള്‍ അത്തരം ചിന്തകള്‍ക്കു മാറ്റി വെക്കാന്‍ തുടങ്ങി. മക്കാ നഗരത്തിന്റെ വടക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന ഹിറാ പര്‍തത്തിന്റെ മുകളിലുളള ഗുഹയായിരുന്നു അദ്ദേഹം  ഇതിനായി തിരഞ്ഞെടുത്തിരുന്നത്. എല്ലാ വര്‍ഷത്തിലും റമദാന്‍ മാസത്തിലായിരുന്നു ഇപ്രകാരം കഴിച്ചു കൂട്ടിയിരുന്നത്. പത്‌നി ഖദീജ ഒരുക്കി കൊടുക്കുന്ന പരിമിത വിഭവങ്ങളുമായി തന്റെ മനസ്സിനെ അശാന്തമാക്കുന്ന ചുറ്റുപാടിന്റെ പ്രശ്്‌നങ്ങളുടെ പരിഹാരം തേടി  അദ്ദേഹം ഹിറാ ഗുഹയില്‍ ധ്യാനനിരതനായി ഇരിക്കും.
hiraഅതിനിടയില്‍ മുഹമ്മദ് ചില സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങി. പകല്‍ വെളിച്ചം പോലെ വ്യക്തമായ സ്വപ്‌നങ്ങളായിരുന്നു അവ. ആ സ്വപ്‌ന ദര്‍ശനങ്ങള്‍ ഈ ഭൗതിക ജീവിതത്തിന്റെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ചും അതിന്റെ വഞ്ചനാത്മകമായ പ്രലോഭനങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹത്തെ ബോധവാനാക്കി. എന്നാല്‍ തന്റെ സമൂഹം അകപ്പെട്ടിരിക്കുന്ന പതിതാവസ്ഥയില്‍ നിന്നും അവരെ കൈ പിടിച്ചുയര്‍ത്താനുതകുന്ന മൂര്‍ത്തമായ പദ്ധതികളൊന്നും തന്നെ അദ്ദേഹത്തിന് മുമ്പിലുണ്ടായിരുന്നില്ല. ജൂത െ്രെകസ്തവ മതങ്ങള്‍ ഒരു പരിധി വരെ താനന്വേഷിക്കുന്ന മാര്‍ഗത്തിലാണെങ്കിലും പൗരോഹിത്യത്തിന്റെ കടന്നു കയററം അവയെ തങ്ങളുടെ തനത് സ്വഭാവത്തില്‍ നിന്നും പാതയില്‍ നിന്നും വ്യതിചലിപ്പിച്ചിരിക്കുന്നുവെന്നദ്ദേഹം മനസ്സിലാക്കി.
സ്‌നേഹ സമ്പന്നയായ ഭാര്യ ഖദീജയുടെ പരിലാളനങ്ങളോ മക്കളുടെ കളി ചിരികളോ അദ്ദേഹത്തിന്റെ അസ്വസ്ഥമായ മനസിനെ ശാന്തമാക്കിയില്ല. ഹിറാ ഗുഹയിലെ ഏകാന്തമായ ധ്യാനത്തിന്റെ സമയവും വര്‍ധിച്ചു കൊണ്ടിരുന്നു. നാല്പതാമത്തെ വയസില്‍ റമദാന്‍ മാസത്തില്‍ അദ്ദേഹം പതിവു പോലെ ഹിറാ ഗുഹയില്‍ ധ്യാനത്തിനായി പുറപ്പെട്ടു. അവിടെ അദ്ദേഹം താന്‍ അന്വേഷിക്കുന്ന സത്യത്തിന്റെ മറ നീക്കിത്തരണമേയെന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം ഒരു ലിഖിതവുമായി ഒരു മലക്ക് മുഹമ്മദിനെ സമീപിച്ചു. അദ്ദേഹത്തോട് വായിക്കാന്‍ ആവശ്യപ്പെട്ടു. പേടിച്ചരണ്ട അദ്ദേഹം തനിക്ക് വായിക്കാനറിയില്ലെന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തെ കെട്ടിപ്പുണര്‍ന്ന മലക്ക് വീണ്ടും വായിക്കാനാവശ്യപ്പെട്ടു. ആദ്യത്തെ മറുപടി തന്നെ ആവര്‍ത്തിക്കപ്പെട്ടു.
മലക്ക് വീണ്ടും അദ്ദേഹത്തെ തന്നോട് ചേര്‍ത്തു പിടിച്ചു. പിടി വിട്ട ശേഷം വീണ്ടും വായിക്കാന്‍ ആവശ്യപ്പെട്ടു. ഇനിയും തന്നെ പിടിച്ചു ഞെരുക്കുമെന്നു ഭയന്ന്  മുഹമ്മദ് താന്‍ എന്താണ് വായിക്കേണ്ടതെന്നന്വേഷിച്ചു.
വിഗ്രഹാരാധനയിലും മറ്റു സാമൂഹിക അത്യാചാരങ്ങളിലും പെട്ടുഴലുന്ന തന്റെ ജനതക്ക് മോചനമാര്‍ഗമന്വേഷിച്ച് അശാന്തചിത്തനായി നടന്നിരുന്ന മുഹമ്മദിനെ അറബി സമൂഹത്തിനു മാത്രമല്ല ലോകാവസാനം വരെയുളള മുഴുവന്‍ ജനതതികള്‍ക്കുമുളള ജഗന്നിയന്താവിന്റെ ദൂതനായി തിരഞ്ഞെടുത്തതനുസരിച്ചുളള ജിബരീല്‍ മാലാഖയുടെ വരവായിരുന്നു അത്.
മാലാഖ പ്രവാചകന്ന് ആദ്യമായി ഖുര്‍ആന്‍ വായിച്ചു കേള്‍പ്പിച്ചുഅതിങ്ങനെ:
'വായിക്കുക, സൃഷ്ടിച്ചവനായ നിന്റെ നാഥന്റെ നാമത്തില്‍ . അവന്‍ മനുഷ്യനെ രക്ത പിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചു. വായിക്കുക, നിന്റെ നാഥന്‍ അത്യുദാരനാകുന്നു. പേന കൊണ്ടു പഠിപ്പിച്ചവന്‍. മനുഷ്യന് അവന്‍ അറിയാത്തത് പഠിപ്പിച്ചവന്‍.'
വിശുദ്ധ ഖുര്‍ആന്‍ അധ്യായം96  സൂറ അല്‍ അലഖ് 115

രണ്ടാം ഭാഗം ഇവിടെ വായിക്കാം
Next Story

RELATED STORIES

Share it