Flash News

ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: 36 പേരെ കോടതി വെറുതെ വിട്ടു

ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: 36 പേരെ കോടതി വെറുതെ വിട്ടു
X
Gulbarg Society massacre

2002ലെ ഗുജറാത്ത് കലാപസമയത്ത് നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടകൊല കേസില്‍ 36 പേരെ കോടതി വെറുതെ വിട്ടു. 24പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അഹമ്മദാബാദ്  പ്രത്യേക കോടതിയാണ് കേസ് പരിഗണിച്ചത്.  11 പേര്‍ക്കെതിരെ മാത്രമാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.  ബാക്കിയുള്ളവര്‍ക്കെതിരെ നിസ്സാര വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. ശിക്ഷാ
വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും.

[related]മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്‌രി അടക്കം 69 പേരാണ് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല്ലപ്പെട്ടത്. വിചാരണ പൂര്‍ത്തിയായി എഴ് മാസത്തിനു ശേഷമാണ് കേസില്‍ വിധിവരുന്നത്. 2015 സപ്തംബര്‍ 22നാണ് വിചാരണ പൂര്‍ത്തിയായത്. മെയ് 31നകം വിധി പറയണമെന്ന് കേസിന് മേല്‍നോട്ടം വഹിച്ച സുപ്രിംകോടതി എസ്‌ഐടി കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

66 പേരാണ് കേസില്‍ പ്രതികളായിരുന്നത്. ഇതില്‍  ആറുപേര്‍ നേരത്തെ മരണപ്പെട്ടുപോയിരുന്നു.
ഒമ്പതു പേര്‍ കഴിഞ്ഞ 14 വര്‍ഷമായി ജയിലിലാണ്. ബാക്കിയുള്ളവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. പ്രതികളിലൊരാള്‍  ബിജെപി നഗരസഭാംഗം ബിപിന്‍ പട്ടേലാണ് . കൂട്ടക്കൊല നടക്കുമ്പോഴും ഇയാള്‍ നഗരസഭാംഗമായിരുന്നു. ഇദ്ദേഹത്തെയും കോടതി കുറ്റവിമുക്തനാക്കി.കേസില്‍ പ്രതികളായ
പോലീസ് ഇന്‍സ്‌പെക്ടര്‍ കെജി ഇര്‍ദ, കൂട്ടക്കൊലയ്ക്കും മാനഭംഗത്തിനും നേതൃത്വം നല്‍കിയ വിശ്വഹിന്ദു പരിഷത്ത് നേതാവ് അതുല്‍ വൈദ്യ എന്നിവരേയും വെറുതെവിട്ടിട്ടുണ്ട്.

ആറു വര്‍ഷം നിണ്ട വിചാരണക്കിടെ മൊത്തം 338 സാക്ഷികളെയാണ് വിസ്തരിച്ചത്.

[caption id="attachment_88574" align="alignleft" width="400"]Zakia-Jafri സകിയ ഭര്‍ത്താവ് ഇഹ്‌സാന്‍ ജഫ്രിയുടെ പടത്തിന് മുന്‍പില്‍[/caption]

കോടതിയില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് കൊല്ലപ്പെട്ട ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സകിയ ജഫ്രി പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അവര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it