Flash News

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: ശിക്ഷാവിധി വെള്ളിയാഴ്ച

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: ശിക്ഷാവിധി വെള്ളിയാഴ്ച
X
Gulbarg Society massacre

[related]അഹമ്മദാബാദ്: ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 24 പേര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഇതില്‍ 11 പേര്‍ക്കെതിരെ കൊലപാതകമടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞിട്ടുണ്ട്.  പ്രതിപട്ടികയിലുണ്ടായിരുന്ന 66 പേരില്‍ 24 പേരൊഴികെയുള്ളവരെ സ്‌പെഷല്‍ കോടതി ജഡ്ജി പിബി ദേശായി വിട്ടയച്ചിരുന്നു. ജൂണ്‍ ആറിന് വിധി പറയാനിരിക്കെ വാദം പൂര്‍ത്തിയാകാത്തതിനാല്‍ ജൂണ്‍ ഒമ്പതിലേയ്ക്കും പിന്നീട് പത്തിലേയ്ക്കും വിധി പ്രഖ്യാപനം മാറ്റിയിരുന്നു.
2002ല്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കോണ്‍ഗ്രസ് മുന്‍ എംപി എഹ്‌സാന്‍ ജഫ്രി ഉള്‍പ്പെടെ 69 പേര്‍ കൊല്ലപ്പെട്ടിരുന്നു. 31 പേരെ കാണാതായി. 126 പേരുടെ ജീവനെടുത്ത നരോദ പാട്യാലയിലെ കൂട്ടക്കുരുതിയ്ക്ക് ശേഷം ഗുജറാത്ത് കലാപത്തിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയായിരുന്നു ഗുല്‍ബര്‍ഗിലേത്.
Next Story

RELATED STORIES

Share it