Flash News

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: 11 പേര്‍ക്ക് ജീവപര്യന്തം

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: 11 പേര്‍ക്ക് ജീവപര്യന്തം
X
Gulbarg Society massacre

[related] അഹമ്മദാബാദ്: ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിലെ 11 പ്രതികളെ ജീവപര്യന്തം ശിക്ഷ. 12 പേര്‍ക്ക് ഏഴ് വര്‍ഷവും  ഒരാള്‍ക്ക് 10 വര്‍ഷവും തടവ് ശിക്ഷ വിധിച്ചു. ആര്‍ക്കും വധശിക്ഷയില്ല.അഹമ്മദാബാദ് പ്രത്യേക കോടതി ജഡ്ജി പിബി ദേശായിയാണ് വിധി പ്രഖാപിച്ചത്.
കേസില്‍ 24 പേരെയാണ് കുറ്റക്കാരായി പ്രത്യേക കോടതി കണ്ടെത്തിയത്. ഇതില്‍ 11 പേര്‍ക്കെതിരെ കൊലക്കുറ്റവും വിഎച്ച്പി നേതാവ് അതുല്‍ വൈദ്യ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ നിയമവിരുദ്ധമായി സംഘം ചേരല്‍, മതസ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളുമാണ് ചുമത്തിയിട്ടുള്ളത്.
2002 ഫെബ്രുവരി 28നാണ് 69 പേരുടെ കൊലയ്ക്ക് കാരണമായ ഗുല്‍ബര്‍ഗ് കൂട്ടക്കൊലനടന്നത്. കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജാഫ്രി അടക്കം 69 പേര്‍ കൊല്ലപ്പെട്ട  സംഭവത്തില്‍ ബിജെപി നേതാവ് ബിബിന്‍ പട്ടേല്‍ തെളിവ് നശിപ്പിച്ച പോലീസ് ഇന്‍സ്‌പെക്ടര്‍ കെജി എര്‍ഡ എന്നിവരടക്കം അടക്കം 36 പേരെ കോടതി വിട്ടയച്ചിരുന്നു.
ഇസ്ഹാന്‍ ജാഫ്രിയുടെ ഭാര്യ സകിയ ജാഫരി കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ 14 വര്‍ഷത്തെ നിയമയുദ്ധത്തിന്റെ ഫലമാണ് ഇപ്പോള്‍ വന്ന വിധി. 2015 സെപ്തംബര്‍ 22 നാണ് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ച അന്വേഷണത്തിന്റെ വിരാചരണ നടപടികള്‍ പൂര്‍ത്തിയായത്. പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഒന്‍പത് പ്രതികള്‍ 14 വര്‍ഷമായി ജയിലിലാണ്.

Next Story

RELATED STORIES

Share it