ഗുഡ്ഗാവില്‍ പാക് നാടകസംഘത്തിന് നേരെ ശിവസേനയുടെ ആക്രമണം
BY swapna en25 Oct 2015 4:06 AM GMT
X
swapna en25 Oct 2015 4:06 AM GMT
ന്യൂഡല്‍ഹി:വീണ്ടും പാകിസ്താന് നേരെ ശിവസേനയുടെ പ്രതിഷേധം. ഇത്തവണ ന്യൂഡല്‍ഹിയിലെ ഗുഡ്ഗാവില്‍ പാക് നാടകസംഘത്തിന് നേരെയാണ് ശിവസേനയുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയാണ് നാടകസംഘത്തിന് നേരെ ഭീഷണിയും ആക്രമണവും ഉണ്ടായത്.
ഗുഡ്ഗാവിലെ തിയേറ്ററില്‍ പാക് സംഘം അവതരിപ്പിച്ച ബന്ഞ്ച് എന്ന നാടകം അരങ്ങേറുമ്പോഴായിരുന്ന ശിവസേന സൈനിക് എന്ന പേരില്‍ ആറുപേരടങ്ങുന്ന സംഘം സ്റ്റേജില്‍ കയറി അക്രമം അഴിച്ചുവിട്ടത്.
ഏഴോളം പാക് നാടകസംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഭാരത് മാതാ കീ ജയ് , പാകിസ്താന് മുര്‍ദാബാദ് എന്ന മുദ്രാവാക്യവുമായാണ് പ്രവര്‍ത്തകര്‍ സ്റ്റേജില്‍ കയറിയത്. 10 മിനിറ്റോളം നാടകം തടസ്സപ്പെടുത്തി. ഇന്ത്യയിലേക്ക് പ്രവേശിക്കരുതെന്ന് എന്ന ഭീഷണിപ്പെടുത്തി. പാക് പതാക നിലത്തിട്ട് ചവിട്ടുകയും ചെയ്തു. നാടകനടന്മാര്ക്ക് നേരെ കൈയേറ്റം നടത്തുകയും ചെയ്തു. അക്രമം നടത്തിയവര്‍ക്കെതിരേ പോലിസ് കേസ്സെടുത്തു.
പാക് ഗായകന് ഗുലാ അലിയുടെ പരിപാടി ശിവസേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുംബൈയില്‍ നേരത്തെ റദ്ദാക്കിയിരുന്നു. പി.സി.ബിയുടെ യോഗവും സേനയുടെ ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT