kozhikode local

ഗുരുവും ശിഷ്യനും തമ്മിലുള്ള പോരാട്ടം ശ്രദ്ധേയമാവുന്നു

വാണിമേല്‍: വാണിമേല്‍ ചേലമുക്ക് വാര്‍ഡില്‍ ഗുരുവും ശിഷ്യനും തമ്മില്‍ പോരാട്ടം കനക്കുന്നു. വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂളില്‍ നിന്ന് ഹെഡ്മാസ്റ്റര്‍ തസ്തികയില്‍ വിരമിച്ച എം അബ്ദുല്ല മാസ്റ്ററും ഇതേ സ്‌കൂളിലെ നിലവിലെ അധ്യാപകനും അബ്ദുല്ലമാസ്റ്ററുടെ ശിഷ്യനുമായ അശ്‌റഫ് കൊറ്റാലയും തമ്മിലാണ് പ്രധാനമല്‍സരം.
അശ്‌റഫ് നിലവിലെ പഞ്ചായത്ത് മെംബറും വാണിമേല്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് ഭാരാവാഹിയുമാണ്. ലീഗ് സ്ഥാനാര്‍ഥിയായ അശ്‌റഫും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എം എ വാണിമേല്‍ എന്ന പേരില്‍ അറിയപ്പെടൂന്ന അബ്ദുല്ല മാസ്റ്ററും തമ്മില്‍ മല്‍സരത്തിലുളള ചേലമുക്ക് വാര്‍ഡാണ് ഏറ്റവും ജനശ്രദ്ധനേടിയിട്ടുളളത്. സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരികുന്ന അബ്ദുല്ലമാസ്റ്ററുടെ കന്നിയങ്കമാണിത്.
ഇരുസ്ഥാനാര്‍ഥികളും ഒന്നാംവട്ട പ്രചാരണം പൂര്‍ത്തിയാക്കി. വീടുകള്‍ കയറി വോട്ട് ചോദിക്കുന്ന തിരക്കിലാണ് ഇരുവരും. നിലവിലെ ലീഗിന്റെ സിറ്റിങ് സീറ്റായ ഈ വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥി അനായാസ വിജയം നേടുമെന്ന് പാര്‍ട്ടി നേതൃത്വം പറയുന്നു. എന്നാല്‍ പ്രദേശത്തെ പൊതുസമ്മതനായ വ്യക്തി എന്ന നിലയില്‍ പാര്‍ട്ടിക്കപ്പുറം സ്വാധീനിക്കപ്പെടുന്ന വ്യക്തിത്വമാണ് എതിര്‍ സ്ഥാനാര്‍ഥിയൂടേതെന്നും വിലയിരുത്തപെടൂന്നതിനാല്‍ തീ പാറുന്ന പോരാട്ടം നടക്കുമെന്നാണ് വിലയിരുത്തല്‍.
എല്‍ഡിഎഫിന് ഈ വാര്‍ഡില്‍ സ്ഥാനാര്‍ഥിയില്ല. അതേസമയം, അബ്ദുല്ലമാസ്റ്റര്‍ അഴിമതിവിരുദ്ധ ജനകീയ മുന്നണി സ്ഥാനാല്‍ഥിയായതിനാല്‍ എല്‍ഡിഎഫ് വോട്ടുകള്‍ അബ്ദുല്ലമാസ്റ്റര്‍ക്ക് ലഭിച്ചേക്കും.
Next Story

RELATED STORIES

Share it