palakkad local

ഗുരുദേവ ദര്‍ശനങ്ങളെ ദുരുപയോഗം ചെയ്തു വര്‍ഗീയ കേന്ദ്രങ്ങളിലെത്തിക്കുന്നു

ആലത്തൂര്‍: ഗുരുദേവ ദര്‍ശനങ്ങളെ ദുരുപയോഗപ്പെടുത്തി വര്‍ഗീയ കേന്ദ്രങ്ങളിലെത്തിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആലത്തൂര്‍ ദേശീയ മൈതാനിയില്‍ എല്‍ഡിഎഫ് ആലത്തൂര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനവികതയ്ക്കാണ് ഗുരുദേവന്‍ ഊന്നല്‍ നല്‍കിയത്.രാജ്യത്ത് വര്‍ഗീയ ശക്തികളെ തുരത്തിയതിനാണ് ഒന്നാം യുപിഎ സര്‍ക്കാരിന് സിപിഎം പിന്തുണ നല്‍കിയത്. അന്ന് സിപിഎം ജയിച്ച 61 ല്‍ 57ലും കോ ണ്‍ഗ്രസിനെ തോല്‍പ്പിച്ചാണ് ജയിച്ചു വന്നത്. എന്നിട്ടു പോലും ബിജെപിയെ അധികാരത്തില്‍ നിന്ന് ഒഴിവാക്കാന്‍ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കാന്‍ തയ്യാറായി.
ഇത് തകര്‍ത്തത് കോണ്‍ഗ്രസ്സിന്റെ സാമ്പത്തിക സാമ്രാജ്യത്വ നയങ്ങള്‍ മൂലമാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ശശിധരന്‍ പൂങ്ങോട് അധ്യക്ഷത വഹിച്ചു. വി ചാമുണ്ണി, ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍, ശ്രീകുമാര്‍ ,സി കെ രാജേന്ദ്രന്‍, എം ബി രാജേഷ്, എം ചന്ദ്രന്‍ എംഎല്‍എ, സ്ഥാനാര്‍ഥി കെ ഡി പ്രസേനന്‍ ,സി ടി കൃഷ്ണന്‍, അബ്ദുല്‍ റഹിമാന്‍, വി സി രാമചന്ദ്രന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it