Flash News

ഗുരുദേവന്റെ പൈതൃകം തട്ടിയെടുക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നു: സോണിയ

ഗുരുദേവന്റെ പൈതൃകം തട്ടിയെടുക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നു: സോണിയ
X
SONIAവര്‍ക്കല: എസ്.എന്‍.ഡി.പി നേതൃത്വത്തിനും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.
ഗുരുദേവന്റെ പൈതൃകം തട്ടിയെടുക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നുവെന്നും ഗുരുദേവ ദര്‍ശനങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി എസ്എന്‍ഡിപി ദുരുപയോഗം ചെയ്യുന്നുവെന്നും അവര്‍ ആരോപിച്ചു. ശിവഗിരിയില്‍ തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ.
ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് ഇന്ന്് ഏറെ കാലിക പ്രസക്തിയുണ്ടെന്ന് പറഞ്ഞ സോണിയ ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായത് പിന്നാക്കക്കാരുടെ ശാക്തീകരണത്തിന്റെ ഫലമായാണെന്നും ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it