ഗുണ്ടുകള്‍ പൊട്ടിത്തെറിച്ച് അപകടം; ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

മാള: ഗുരുതിപ്പാല പേരൂര്‍ക്കാവ് ശ്രീ ദുര്‍ഗാക്ഷേത്രത്തിനു സമീപം വെടിക്കെട്ടിനുപയോഗിക്കാന്‍ കൊണ്ടുവന്ന ഗുണ്ടുകള്‍ പൊട്ടിത്തെറിച്ചു പരിക്കേറ്റ യുവാവ് മരിച്ചു. ഗുരുതിപ്പാല സ്വദേശി പാറയില്‍ വളപ്പില്‍ വിധ്യാദരന്റെ മകന്‍ സംഗീത് (21) ആണ് മരിച്ചത്. പരിക്കേറ്റ വില്ല്യംപറമ്പില്‍ തിലകന്റെ മകന്‍ അര്‍ജുന്‍ (19), പുലിക്കാട്ടില്‍ വിജയന്റെ മകന്‍ വിഷ്ണു (19) എന്നിവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ശനിയാഴ്ച പുലര്‍ച്ചെ ഉഗ്രസ്‌ഫോടനത്തോടെയാണ് ഗുണ്ടുകള്‍ പൊട്ടിത്തെറിച്ചത്. ക്ഷേത്രത്തിന് സമീപത്തെ സംഗീതിന്റെ വീട്ടുവളപ്പില്‍ പത്തോളം ചാക്ക് ഗുണ്ടുകള്‍ സൂക്ഷിച്ചിരുന്നു. ഇവയില്‍ ചിലത് എടുത്തു മാറ്റി നിര്‍വീര്യമാക്കാനുള്ള ശ്രമത്തിലാണ് അപകടമെന്നാണ് പോലിസ് നിഗമനം.
കഴിഞ്ഞ 10ന് ക്ഷേത്രത്തില്‍ ഉല്‍സവം നടത്തിയിരുന്നു. എന്നാല്‍ വെടിക്കെട്ട് ഉണ്ടായിരുന്നില്ല. ഇവിടെ ഉപയോഗിക്കാന്‍ കൊണ്ടുവന്നതാണ് ഗുണ്ടുകളെന്നും എന്നാല്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ സംഗീത് വീട്ടില്‍ സൂക്ഷിക്കുകയായിരുന്നെന്നുമാണ് പറയപ്പെടുന്നത്.
Next Story

RELATED STORIES

Share it