ഗുണ്ടാവേട്ട: രണ്ടു ദിവസം കൊണ്ട് പിടിയിലായത് 609 പേര്
BY ajay G.A.G23 Oct 2015 11:44 AM GMT
ajay G.A.G23 Oct 2015 11:44 AM GMT
തിരുവനന്തപുരം : സംസ്്ഥാനത്ത് ഗുണ്ടാമാഫിയ സംഘങ്ങള്‍ക്കെതിരെ ഓപ്പറേഷന് സുരക്ഷ എന്ന പേരിലാരംഭിച്ച നടപടികളുടെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അറസ്റ്റിലായത്് 609 പേര്. തിരുവനന്തപുരം റേഞ്ചില്‍ 220 പേരും, കൊച്ചി റേഞ്ചില്‍ 61 പേരും, തൃശൂര്‍ റേഞ്ചില്‍ 112 പേരും, കണ്ണൂര്‍ റേഞ്ചില്‍ 216 പേരുമാണ് അറസ്റ്റിലായത് എന്നാണ് കണക്ക്. പോലീസ് പറയുന്ന കണക്കുകള്‍ ഇങ്ങനെ : തിരുവനന്തപുരം സിറ്റി 45, തിരുവനന്തപുരം റൂറല്‍ 91, കൊല്ലം സിറ്റി 44, കൊല്ലം റൂറല്‍ 39, പത്തനംതിട്ട 01, കൊച്ചി സിറ്റി 28, എറണാകുളം റൂറല്‍ 30, ഇടുക്കി 03, തൃശൂര്‍ സിറ്റി 22, തൃശൂര്‍ റൂറല്‍ 03, പാലക്കാട് 03, മലപ്പുറം 32, പാലക്കാട് 55, കോഴിക്കോട് സിറ്റി 30, കോഴിക്കോട് റൂറല്‍ 29, വയനാട് 15, കണ്ണൂര്‍ 99, കാസര്‍ഗോഡ് 43. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള നടപടി വരുംദിവസങ്ങളില്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള പരാതികള്‍ 1090 എന്ന നമ്പരില്‍ വിളിച്ചോ അതത് ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാരെയോ അറിയിക്കാമെന്നും അദ്ദേഹം അറിയിച്ചു.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT