Sports

ഗുഡ് ബൈ സാക്കി...

മുംബൈ:ഇ ന്ത്യ കണ്ട എക്കാലത്തെയും മികച്ച പേസര്‍മാരിലൊരാളായ സഹീര്‍ ഖാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. വേഗത കൊണ്ടും കണിശത കൊണ്ടും ഒരു കാലത്ത് ഇന്ത്യന്‍ ടീമിലെ തുറുപ്പുചീട്ടായിരുന്നു കൂട്ടുകാര്‍ സാക്കിയെന്നും സാക്കെന്നും വിളിച്ചിരുന്ന സഹീര്‍. നിരവധി ഏകദിന, ടെസ്റ്റ് മല്‍സരങ്ങളില്‍ ഇന്ത്യന്‍ ജയത്തിനു നിര്‍ണായക പങ്കുവഹിക്കാന്‍ 37കാരനായ ഇടംകൈയന്‍ പേസര്‍ക്കായിട്ടുണ്ട്്.പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ വസീം അക്രമിനോടാണ് സഹീറിനെ ഇന്ത്യന്‍ ആരാധകര്‍ ഉപമിച്ചിരുന്നത്. അക്രമിന്റെ ബൗളിങിനോളം വരില്ലെങ്കിലും വേഗതയിലൂടെയും കൃത്യതയിലുടെയും ഏതു വ മ്പന്‍ ബാറ്റ്‌സ്മാന്‍മാരെയും വിറപ്പിക്കാനുള്ള കഴിവ് താരത്തിനുണ്ടായിരുന്നു.ദീര്‍ഘകാലം ദേശീയ ടീമിന്റെ പേസ് വിഭാഗത്തിനു ചുക്കാന്‍പിടിച്ച ജവഗല്‍ ശ്രീനാഥിന്റെ കരിയറിന്റെ അവസാനഘട്ടത്തിലാണ് സഹീര്‍ ദേശീയ ടീമിലെത്തുന്നത്.

ശ്രീനാഥിന്റെ വിരമിക്കലിനുശേഷം സഹീര്‍ ഈ റോള്‍ ഏറ്റെടുക്കുകയായിരുന്നു.തുടര്‍ച്ചയായ പരിക്കുകള്‍ മൂലം വലയുകയായിരുന്ന സഹീര്‍ കുറച്ചുകാലമായി ദേശീയ ടീമിനു പുറത്തായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലും ഫസ്റ്റ് ക്ലാസിലും ഇനി കളിക്കില്ലെങ്കിലും അടുത്ത സീസണിലെ ഐപിഎല്ലിനു ശേഷമായിരിക്കും പൂര്‍ണമായും കളി നിര്‍ത്തുകയെന്ന് സഹീര്‍ പറഞ്ഞു. ഏകദിനം, ടെസ്റ്റ് എന്നിവയില്‍ നിന്നായി 610 വിക്കറ്റുകളാണ് താരം നേടിയത്. രാജ്യത്തിനായി ഏറ്റനുമധികം വിക്കറ്റ് പിഴുത നാലാമത്തെ കളിക്കാരന്‍ കൂടിയാണ് സഹീര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ പേസറാണ് അദ്ദേഹം. 311 വിക്കറ്റുകള്‍ ടെസ്റ്റില്‍ സഹീര്‍ വീഴ്ത്തിയിട്ടുണ്ട്. 434 വിക്കറ്റുകളുമായി മുന്‍ ഇതിഹാസം കപില്‍ ദേവ് മാത്ര മേ സഹീറിനു മുന്നിലുള്ളൂ. 2014 മേയില്‍ ബൗള്‍ ചെയ്തിരുന്ന കൈയ്‌ക്കേറ്റ പരിക്കാണ് സഹീറിന്റെ കരിയറിന് അന്ത്യം കുറിക്കാന്‍ കാരണമായത്.

ഇതിനു ശേഷം ദീര്‍ഘകാലം അദ്ദേഹത്തിന് ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവ ന്നു. ഈ വര്‍ഷത്തെ ഐപിഎല്ലി ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി ഏഴു മല്‍സരങ്ങളില്‍ സഹീര്‍ കളിച്ചിരുന്നു.കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ വെ ല്ലിങ്ടണില്‍ ന്യൂസിലന്‍ഡിനെതിരേയാണ് പേസര്‍ അവസാനമായി ഇന്ത്യക്കുവേണ്ടി ടെസ്റ്റില്‍ പന്തെറിഞ്ഞ ത്. എന്നാല്‍ ഏകദിനത്തി ല്‍ സഹീര്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞിട്ട്  മൂന്നു വര്‍ഷത്തിലേറെയായി. 2012 ല്‍ ശ്രീലങ്കയ്‌ക്കെതിരേ പെല്ലെക്കെലെയിലാണ് പേസര്‍ അവസാനമായി കളിച്ചത്.തനിക്കൊപ്പം കളിച്ച മുഴുവ ന്‍ പേര്‍ക്കും നന്ദിയറിയിച്ചുകൊണ്ടാണ് സഹീര്‍ ഇന്നലെ വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2011ലെ ഏകദിന ലോകകപ്പില്‍ കിരീടം ചൂടിയതാണ് കരിയറിലെ അവിസ്മരണീയനിമിഷമെന്നും താരം വിരമിക്കല്‍ സന്ദേശത്തില്‍ കുറിച്ചു. ''കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ക്രിക്കറ്റ് തന്നെയായിരുന്നു എന്റെ ജീവിതം.

എനിക്ക് ഏറ്റവും നന്നായി അറിയുന്ന കാര്യവും ക്രിക്കറ്റ് തന്നെയാണ്. എന്നെ ഞാനാക്കിയ തും ക്രിക്കറ്റാണ്. ജീവിതത്തില്‍ എനിക്കുണ്ടായ നേട്ടങ്ങളും ഉയര്‍ച്ചകളുമെല്ലാം ലഭിച്ചത് ക്രിക്കറ്റിലൂടെയാണ്. നിരവധി മറക്കാനാവാത്ത ഓര്‍മകളുമായാണ് ഞാന്‍ ക്രിക്കറ്റിനോട് വിടചൊല്ലുന്നത്. ഏറെ അനുഭവസമ്പത്തും നല്ല സുഹൃത്തുക്കളെയും ഇതിനിടെ എനിക്കു ലഭിച്ചു''- സഹീര്‍ വിശദമാക്കി.മഹാരാഷ്ട്രയിലെ ശ്രീരാംപൂരെന്ന ചെറു ടൗണില്‍ ജനിച്ചുവളര്‍ന്ന സഹീര്‍ കഠിനാധ്വാനത്തിലൂടെയാണ് ദേശീയ ടീമിലേക്ക് കയറിവന്നത്. 1996ല്‍ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തിയ സഹീര്‍ പിന്നീട് എംആര്‍എഫ് പേസ് അക്കാദമിയിലൂടെയും തന്റെ കഴിവുകള്‍ മിനുക്കിയെടുത്തു. 2000ലാണ് സഹീര്‍ ഇന്ത്യന്‍ ടീമിനായി അരങ്ങേറ്റം കുറിച്ചത്. 2007ലെ ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനമാണ് സഹീറിനെ സ്റ്റാറാക്കിയത്. 18 വിക്കറ്റുകളാണ് പരമ്പരയില്‍ പേസര്‍ കടപുഴക്കിയത്.  2011ല്‍ ഇന്ത്യ ജേതാക്കളായ ലോകകപ്പി ലും സഹീര്‍ ടീമിന്റെ കുന്തമുനയായിരുന്നു. 21 വിക്കറ്റുകള്‍ പിഴുത താരം ടൂര്‍ണമെന്റില്‍ വി ക്കറ്റ് വേട്ടയില്‍ പാകിസ്താന്റെ ശാഹിദ് അഫ്രീദിക്കൊപ്പം ഒന്നാംസ്ഥാനം പങ്കിടുകയും ചെയ്തു.
Next Story

RELATED STORIES

Share it