ഗുഡ്‌സ് ഓട്ടോയില്‍ ടൂറിസ്റ്റ് ബസ്സിടിച്ച് ഡ്രൈവര്‍ മരിച്ചു

കൊല്ലങ്കോട്: ടൂറിസ്റ്റ് ബസ് ഗുഡ്‌സ് ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കൊല്ലങ്കോട് ആനമാറി ആണ്ടികൊളുമ്പ് വീട്ടില്‍ കലാധരനാണ് (27) മരിച്ചത്. ഇന്നലെ വൈകീട്ട് 4.15ഓടെ വടവന്നൂര്‍ പൂന്തോണിക്ക് സമീപം കെഎസ്ഇബി ഓഫിസിന് മുന്നിലാണ് അപകടം.
ഊട്ടറ സ്റ്റാന്റില്‍നിന്ന് പുതുനഗരം ഭാഗത്തേക്കു പോവുകയായിരുന്ന ഗുഡ്‌സ് ഓട്ടോയും വിവാഹപരിപാടി കഴിഞ്ഞ് കൊല്ലങ്കോട് ഭാഗത്തേക്കു വരുകയായിരുന്ന ടൂറിസ്റ്റ് ബസ്സുമാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ കലാധരനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലയ
മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. കൊല്ലങ്കോട് പോലിസ് കേസെടുത്തു. പിതാവ്: മാണിക്കന്‍. മാതാവ്: കനകമണി. ഭാര്യ: അഞ്ജലി. സഹോദരിമാര്‍: ലാലു, ലത.
Next Story

RELATED STORIES

Share it